വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിലിന്റെയും വർക്കിങ്ങ് വിമൻസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പൊതുസേവന സംരക്ഷണ സംഗമം (എഐടിയുസി )ജില്ലാ ജനറൽ സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക ‚പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുന:സ്ഥാപിക്കുക, പൊതുമേഖലകളിലെ സ്വകാര്യവൽക്കരണ നീക്കങ്ങൾ അവസാനിപ്പിക്കുക , രാജ്യത്തെ എല്ലാ നിയമനങ്ങളിലും സംവരണ തത്വം പാലിക്കുക ‚ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക, ബാങ്കിങ്ങ്, ഇൻഷുറൻസ്, റെയിൽവെ, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക ‚തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പു വരുത്തുക തുടങ്ങിയ ഡിമാന്റുകളാണ് ചർച്ച ചെയ്യപ്പെട്ടത്. വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി നാരായണൻ കുഞ്ഞിക്കണ്ണോത്ത് ‚വർക്കിങ്ങ് വിമൺ ഫോറം ജില്ലാ സെക്രട്ടറി എൻ ഉഷ , എ കെ എസ് ടി യു ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ മാസ്റ്റർ , ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ലക്ഷ്മണൻ പവിഴക്കുന്നില്‍ , റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി ഷാജു ‚കെ. ഷാജി (ഹാൻവീവ്) എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.