പള്‍സര്‍ എന്‍ 160 സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ ബൈക്ക് ബജാജ് ഓട്ടോ കഴിഞ്ഞ ദിവസം പുറത്തിറക്കി. പുതിയ പള്‍സര്‍ 250 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലാണിത്. സെഗ്മെന്റിലെ ആദ്യ ഡ്യുവല്‍ ചാനല്‍ എ. ബി. എസ് പതിപ്പുമായാണ് എന്‍ 160 എത്തിയിരിക്കുന്നത്. 1.28 ലക്ഷം രൂപയാണ് വില. സിംഗിള്‍ ചാനല്‍ എ. ബി. എസ് മോഡലിന് 1.23 ലക്ഷം നല്‍കിയാല്‍ മതി. പള്‍സര്‍ എന്‍ 250ന്റെ കുഞ്ഞനിയനായാണ് എന്‍ 160നെ ഒറ്റനോട്ടത്തില്‍ തോന്നുക. എല്‍. ഇ. ഡി ഡി. എല്‍. ആറുകളോട് കൂടിയ പ്രൊജക്ടര്‍ ലെന്‍സ് ഹെഡ്‌ലാമ്പുകളാണ് സവിശേഷത. 8750 ആര്‍. പി. എമ്മില്‍ 15.7 ബി. എച്ച്. പിയും 6750 ആര്‍. പി. എമ്മില്‍ 14.65 എന്‍. എം പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന 164.82 സി. സി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. ഇത് പള്‍സര്‍ എന്‍. എസ് 160നേക്കാള്‍ 1 ബി. എച്ച്. പി കുറവാണ്.
മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്ക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് ഉള്ളത്. 17 ഇഞ്ച് അലോയ് വീലുകളില്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ട്. എന്‍ 250ന് സമാനമായ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും യു. എസ്. ബി കണക്റ്റിവിറ്റിയുമായാണ് ബൈക്ക് എത്തുന്നത്. 154 കിലോ ഭാരമുള്ള വാഹനത്തിന് 14 ലിറ്റര്‍ ഇന്ധന ടാങ്കാണ് ഒരുക്കിയിരിക്കുന്നത്. റേസിങ് റെഡ്, ടെക്‌നോ ഗ്രേ, കരീബിയന്‍ ബ്ലൂ എന്നീ മൂന്ന് നിറങ്ങളില്‍ ലഭിക്കും. ഡ്യുവല്‍-ചാനല്‍ എ. ബി. എസ് പതിപ്പ് ബ്രൂക്ലിന്‍ ബ്ലാക്ക് പെയിന്റ് സ്‌കീമില്‍ മാത്രമേ ലഭ്യമാകൂ. ടി. വി. എസ് അപ്പാഷെ ആര്‍. ടി. ആര്‍ 160 4വി, ഹീറോ എക്‌സ്ട്രീം 160ആര്‍, സുസുക്കി ജിക്‌സര്‍ എന്നിവയാകും പ്രധാന എതിരാളികള്‍.
English summary; Pulsar N160 sports commuter bike
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.