
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത സംഭവത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് സിപിഐ(എം)സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്ര ഏജന്‍സിയെ സംബന്ധിച്ച് പാര്‍ട്ടിക്ക് ഒരു നിലപാടുണ്ട്.ഇവിടുത്തെ വിഷയം വിദേശ പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ടതാണ്. വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യാൻ കഴിയുന്നതായിരിക്കും ചെയ്യുകയെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു.തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കമാണിതെന്ന ആരോപണം എംവി ഗോവിന്ദൻ തള്ളി.
അതും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ട. വിദേശത്ത് പോയി പണം സ്വരൂപിക്കാൻ ആർക്കും അവകാശമില്ലെന്ന് അദേഹം പറഞ്ഞു.സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.സിബിഐ അന്വേഷണം എന്നത് എല്ലാത്തിന്റെ അവസാന വാക്കാണെന്ന നിലപാട് തങ്ങൾക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യം അന്വേഷിച്ച റിപ്പോർട്ടാണ് വിജിലൻസ് നൽകിയിരിക്കുന്നത്. സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം എടുക്കട്ടെയന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.പുനർജ്ജനി’ പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് ‚സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശിപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വിഡി സതീശനെതിരെ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.