23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മുഖ്യമന്ത്രി

Janayugom Webdesk
അമൃത്സര്‍
February 16, 2022 7:32 pm

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. യുപി-ബിഹാര്‍ ഭയ്യമാരെ പഞ്ചാബില്‍ കയറാന്‍ പോലും അനുവദിക്കരുതെന്നായിരുന്നു ചന്നി പ്രസംഗത്തില്‍ പറഞ്ഞത്. കര്‍ഷക സമരത്തിലും പ്രാദേശിക വാദത്തിലും പിന്തുണ വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു ചന്നിയുടെ പരാമര്‍ശം. എന്നാല്‍ ഇതിന് വന്‍ കൈയ്യടികളോടെ പ്രിയങ്ക ഗാന്ധി പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയം കൈവിട്ട് പോവുകയായിരുന്നു. 

യുപി കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രിയങ്ക. വളരെ നാണംകെട്ട പരാമര്‍ശമാണ് ചന്നി നടത്തിയതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഒരു വ്യക്തിക്കെതിരെയോ ഒരു വിഭാഗത്തിനെതിരെയോ നടത്തുന്ന പരാമര്‍ശങ്ങളെ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. പ്രിയങ്ക ഗാന്ധിയും യുപിയില്‍ നിന്നുള്ളവരാണെന്ന് കെജ്രിവാള്‍ പറഞ്ഞു. യുപിയിലെയും ബിഹാറിലെയും ജനങ്ങളെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു. 

Eng­lish Summary:Punjab Chief Min­is­ter makes con­tro­ver­sial remarks dur­ing elec­tion campaign
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.