23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 6, 2024
October 4, 2024
September 10, 2024
July 8, 2024
April 22, 2024
April 9, 2024
April 6, 2024
April 1, 2024
April 1, 2024

കെജ്‌രിവാളിനെതിരെ പ്രകോപനപരമായ പ്രസ്താവനകളിറക്കിയ മുന്‍ എഎപി നേതാവ് കുമാര്‍വിശ്വാസിനെതിരേ പഞ്ചാബ് പൊലീസ് കേസെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
April 20, 2022 4:25 pm

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ കെജ്‌രിവാളിനെതിരേ പ്രകോപനപരമായ പ്രസ്താവനകളിറക്കിയ മുന്‍ എഎപി നേതാവ് കുമാര്‍വിശ്വാസിനെതിരേ പഞ്ചാബ് പോലീസ് കേസെടുത്തു. ബുധനാഴ്ച എഫ്ഐആര്‍ ഫയല്‍ ചെയ്തു.

കെജ്‌രിവാളിന് പഞ്ചാബിലെ വിഘടനവാദികളുമായി ബന്ധമുണ്ടെന്നും വിഘടനവാദികളോട് അനുഭാവമുള്ളവര്‍ കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹതത്തന്‍റെ വിട്ടില്‍ വന്ന് യോഗങ്ങള്‍ കൂടാറുണ്ടെന്നും കുമാര്‍ വിശ്വാസ് ആരോപിച്ചിരുന്നു. എഎപി അനുഭാവികളോടൊപ്പം ഒരു ഗ്രാമത്തിൽ പ്രചാരണം നടത്തുമ്പോൾ മുഖംമൂടി ധരിച്ചെത്തിയ ചിലർ തങ്ങളെ തടഞ്ഞുനിർത്തി ഖലിസ്ഥാനി എന്ന് വിളിച്ചതായി പരാതിക്കാരൻ പറഞ്ഞു. സമാനമായ സംഭവങ്ങൾ പതിവായി നടക്കുന്നുണ്ട്. എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരെ കുമാർ വിശ്വാസ് പ്രകോപനപരമായ പ്രസ്താവനകൾ നൽകിയതിന് ശേഷമാണ് ഇതെല്ലാം ആരംഭിച്ചത്

വിഘടനവാദ ഘടകങ്ങളുമായി എഎപി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ചാനലുകൾ/ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ,” എഫ്‌ഐആറിൽ പറയുന്നു. ഈ പ്രസ്താവനകളുടെയും വീഡിയോകളുടെയും ഫലമായി പഞ്ചാബ് സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകരാൻ സാധ്യതയുണ്ട്, എഫ്‌ഐ‌ആറില്‍ സൂചിപ്പിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി, കുമാർ വിശ്വാസിന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

വസ്തുതകളും നിയമങ്ങളും അനുസരിച്ച് വിഷയം അന്വേഷിക്കുകയാണെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന് വിഘടനവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കവിയും രാഷ്ട്രീയക്കാരനുമായ കുമാർ വിശ്വാസിന് കേന്ദ്രം ‘വൈ’ കാറ്റഗറി സുരക്ഷയും അനുവദിച്ചിരുന്നു.

Eng­lish Sum­ma­ry: Pun­jab police file case against Kumar Vish­was, for­mer APP leader for mak­ing provoca­tive remarks against Kejriwal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.