11 February 2026, Wednesday

Related news

January 24, 2026
November 8, 2025
March 7, 2025
March 11, 2024
October 26, 2023
October 2, 2023
June 2, 2023
May 31, 2023
May 21, 2023
May 17, 2023

പുര വയോമിത്രം ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
October 26, 2023 12:42 pm

പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷൻ (പുര) എൽഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആഘോഷിച്ചു. പുരയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന വയോമിത്രം പരിപാടിയും വയോജനദിനാഘോഷവും ഡോ സി ഉദയകല ഉദ്ഘാടനം ചെയ്തു. എൽഡേഴ്സ് ഫോറം പ്രസിഡണ്ട് പി അച്യുതൻ നായർ അദ്ധ്യക്ഷനായി. , കലാസാഹിത്യ വേദി പ്രസിഡന്റ് അഡ്വ കെ വിശ്വംഭരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

പുര പ്രസിഡന്റ് ജി രാധാകൃഷ്ണൻ വയോമിത്രം പരിപാടിയെ കുറിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകൻ സനിൽ രാഘവൻ, പുര രക്ഷാധികാരി എസ് വിശ്വംഭരൻ നായർ, ആശവർക്കർ എസ് ബീന എന്നിവർ ആശംസകൾ അർപ്പിച്ചു. സാമ്പത്തിക സാക്ഷരത കൗൺസിലർ കെ ജയകുമാരൻ നായർ വിൽപത്രം തയാറാക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ശ്രീലത, അജിത്, കെ വിശ്വംഭരൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത പത്ത് അംഗങ്ങളെ ആദരിച്ചു. എൽഡേഴ്സ് ഫോറം സെക്രട്ടറി ജി വിജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ ജി രാജരാജൻ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Pura Vay­omitram was inaugurated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.