18 May 2024, Saturday

Related news

March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024
January 28, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ആചാരവിധിപ്രകാരമല്ലെന്ന് പുരി ഗോവര്‍ധന്‍ പീഠം ശങ്കരാചാര്യ നിശ് ചലാനന്ദ സരസ്വതി

Janayugom Webdesk
ന്യൂഡല്‍ഹി
January 6, 2024 11:38 am

അയോധ്യ രാമക്ഷേത്രത്തില്‍ 22ന് നടത്താനിരിക്കുന്ന വിഗ്രഹപ്രതിഷ്ഠ ആചാരവിധിപ്രകാരമല്ലെന്ന് പുരി ഗോവര്‍ധന്‍ പീഠം ശങ്കരാചാര്യ നിശ് ചലാനന്ദ സരസ്വരി. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഗ്രഹപ്രതിഷ്ഠ നടത്തുന്നതുകൊണ്ട് കൈയടിക്കാന്‍ താന്‍ പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ജ്യോതിഷ്‌ പീഠ മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദയും ഋഷികേശിലെ സ്വാമി ദയാശങ്കർ ദാസും നേരത്തേ രംഗത്തുവന്നിരുന്നു.ശങ്കരാചാര്യ പീഠങ്ങളുടെ മാർഗനിർദേശമോ ഉപദേശമോ തേടാതെയാണ്‌ ചടങ്ങെന്നും നിശ്‌ചലാനന്ദ വ്യക്തമാക്കി. ക്ഷണമുണ്ട്‌. എന്നാൽ, ആ ദിവസം അങ്ങോട്ടില്ല. പ്രധാനമന്ത്രി മോഡി പ്രതിഷ്‌ഠ നടത്തുമ്പോൾ ശങ്കരാചാര്യ എന്നനിലയിൽ അവിടെ തനിക്ക്‌ ഒന്നും ചെയ്യാനില്ലെന്നും നിശ്‌ചലാനന്ദ പറഞ്ഞു.

രാമക്ഷേത്രത്തിൽ പുതിയ വിഗ്രഹം പ്രതിഷ്‌ഠിക്കുന്നതിനെതിരെ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ്‌ രംഗത്തെത്തി. പഴയ വിഗ്രഹത്തിന്റെ ഇരിപ്പിടത്തെച്ചൊല്ലിയായിരുന്നു ഇത്രയും കാലം തർക്കം. ഇപ്പോൾ പുതിയ വിഗ്രഹം കൊണ്ടുവരുന്നു. പഴയ വിഗ്രഹം എവിടെയാണെന്ന്‌ അദ്ദേഹം ഇൻഡോറിൽ മാധ്യമങ്ങളോട്‌ ചോദിച്ചു.

Eng­lish Summary:
Puri Govard­han Peetham Shankaracharya Nish Cha­lanan­da Saraswati says that Ram tem­ple ded­i­ca­tion is not accord­ing to ritual.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.