8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024
January 28, 2024

യുപിയിലെ രാമക്ഷേത്രത്തില്‍ ബോംബ് ഭീഷണി പോസ്റ്ററുകൾ

ബിജെപി നേതാവിന് ഭീഷണി കത്ത് ലഭിച്ചതായും പൊലീസ്
Janayugom Webdesk
കാൺപൂർ
January 28, 2024 6:47 pm

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഉത്തർപ്രദേശിലെ കാൺപൂരിലെ രാമ ജാനകി ക്ഷേത്രത്തിന് ബോംബ് ഭീഷണി. കാൺപൂരിലെ രാമ ജാനകി ക്ഷേത്രത്തിൻ്റെ ട്രസ്റ്റി കൂടിയായ ബിജെപി നേതാവ് രോഹിത് സാഹുവിനും ഭീഷണി കത്ത് ലഭിച്ചതായും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കത്തില്‍ ആക്ഷേപകരമായ കാര്യങ്ങളുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കമെന്നും പൊലീസ് വ്യക്തമാക്കി. 

ബോംബ് ഭീഷണിയുയര്‍ത്തിയ പോസ്റ്ററുകൾ ചുവരുകളിലും ക്ഷേത്രത്തിന്റെ തറയിലമുണ്ടായിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തിനുപിന്നാലെ സുരക്ഷയുടെ ഭാഗമായി പൊലീസ് ക്ഷേത്രകവാടം അടക്കുകയും പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Bomb threat posters at Ram tem­ple in UP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.