16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 14, 2025
March 31, 2025
March 31, 2025
March 22, 2025
March 2, 2025
March 1, 2025
March 1, 2025
February 15, 2025
January 22, 2025
January 1, 2025

പുത്തരിക്കണ്ടം മൈതാനം ഒരു ചരിത്ര സംഭവത്തിന് കൂടി സാക്ഷ്യം വഹിക്കുന്നു: മന്ത്രി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
January 1, 2025 3:38 pm

ചരിത്ര സ്മാരകമായി മാറിയിട്ടുള്ള പുത്തരിക്കണ്ടം മൈതാനം അറുപത്തിമൂന്നാമത് സംസ്ഥാന സ്ക്കൂള്‍ കലോത്സവമെന്ന ചരിത്ര സംഭവത്തിന് കൂടി സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്ന് സംസ്ഥാനപൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.നാലായിരത്തോളം വരുന്ന കുട്ടികൾക്ക് കലാ പരിപാടികൾ അവതരിപ്പിക്കാനും ആസ്വദിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

ട്രാഫിക്കിന്റെ ഒരു പ്രശ്നം മാത്രമാണ് നിലവിൽ അലട്ടുന്നതെന്നും അതിനും ഉടൻ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.സ്കൂൾ ഒളിമ്പിക്സിന് നോൺവെജ് ഭക്ഷണം കൊടുത്തെന്നും കലോത്സവത്തിന് നോൺ വെജ് വേണ്ട എന്നാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരേസമയം നാലായിരം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുമെന്നും ഭക്ഷണം കഴിക്കാൻ ഇത്തവണ ക്യു പാലിക്കേണ്ട ആവശ്യമില്ലെന്നും ഫുഡ് കമ്മിറ്റി ചെയർമാൻകൂടിയായ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ആയിരം പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നാം തീയതി രാവിലെ 10 മണിക്ക് ഭക്ഷണശാലയുടെ പാലുകാച്ചൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി വി ശിവൻകുട്ടി പോലീസ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗത്തിൽ പറഞ്ഞിരുന്നു.

കലോത്സവത്തിന്റെ വിജകരമായ നടത്തിപ്പിനായി ഉദ്യോഗസ്ഥരുടെയും വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.സെൻട്രൽ സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ കണക്കിലെടുക്ക് കൃത്യവും സുരക്ഷിതവുമായ വാഹനനിയന്ത്രണം ഉണ്ടാവും.25 വേദികളിലായും, 25 അക്കോമഡേഷൻ സെന്ററുകളിലായും ആയിരക്കണക്കിന് കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നതിനും കാണുന്നതിനുമായി എത്തിച്ചേരുന്നത്.

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.