പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കോട്ടയം ബസേലിയോസ് കോളജിൽ നിന്നാണ് പോളിംങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഇവയുടെ വിതരണം തുടങ്ങിയിരുന്നു.
1,76,417 വോട്ടർമാരുള്ള പുതുപ്പള്ളിയിൽ 182 ബൂത്തുകളാണുള്ളത്. 182 ബൂത്തുകളിലായി 872 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടർ വി വിഗ്നേശ്വരി വിതരണ കേന്ദ്രത്തിൽ എത്തി നടപടികൾ വിലയിരുത്തി.
അതേസമയം രു മാസത്തോളം നീണ്ടുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും വലിയ ആവേശപൂർവ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയിൽ വെടിക്കെട്ടോടുകൂടിയാണ് കൊട്ടികലാശിച്ചത്.
English Summary: puthuppally byelection
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.