സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവർത്തകൻ, ചരിത്രകാരൻ, കമ്മ്യൂണിസ്റ്റ് വിപ്ലവകാരി തുടങ്ങി വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പുതുപ്പള്ളി രാഘവന്റെ സ്മരണയ്ക്കായി ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ 2022ലെ പുരസ്കാരം ഗോപിനാഥ് മുതുകാടിന് നല്‍കും. രാഷ്ട്രീയ‑സാംസ്കാരിക മണ്ഡലങ്ങളിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്നവർക്ക് 2011 മുതൽ ഈ അവാർഡ് നൽകിവരുന്നു.
24 ന്യൂസ് ചാനൽ മേധാവി ആർ ശ്രീകണ്ഠൻ നായർ, മുതിർന്ന മാധ്യമ പ്രവർത്തക ഗീതാ നസീർ, ട്രസ്റ്റ് അംഗങ്ങളായ ഷീലാ രാഹുലൻ, ശോഭാ സതീശൻ, ഷാജി ശർമ്മ എന്നിവരടങ്ങിയ ജൂറിയാണ് ഗോപിനാഥ് മുതുകാടിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
ശാസ്ത്ര‑സാമൂഹ്യ പ്രതിബദ്ധതയും ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടത്തുന്ന നിസ്വാർത്ഥ പ്രവർത്തനങ്ങളുമാണ് ഈ അവാർഡിന് മുതുകാടിനെ അർഹനാക്കിയത്. 25,000 രൂപയും ശില്പവും അടങ്ങുന്ന അവാർഡ് പുതുപ്പള്ളി രാഘവന്റെ ഇരുപത്തിരണ്ടാം ചരമദിനമായ 27 ന് രാവിലെ 11 ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ കായംകുളം പുതുപ്പള്ളിയിലുള്ള പുതുപ്പള്ളി രാഘവൻ സ്മൃതിമണ്ഡപത്തിൽ വെച്ച് ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും.
English summary;Puthuppally Raghavan Award for Gopinath Muthukadu
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.