23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024
November 8, 2024
November 4, 2024
October 18, 2024
February 23, 2024

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് ആരംഭിച്ചു, മൊബൈൽ ഫോണിന് നിരോധനം

Janayugom Webdesk
കോട്ടയം
September 5, 2023 8:25 am

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വോട്ടിങ് ആരംഭിച്ചു.  വോട്ടര്‍മാര്‍ രാവിലെ 6.30 ന് തന്നെ വോട്ടിംഗ് കേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു.

ഇന്ന് രാവിലെ 7മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ 182 ബൂത്തുകളും സജ്ജം. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ്. തെരഞ്ഞെടുപ്പ് നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ തത്സമയം നിരീക്ഷിക്കുന്നു.

പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.

ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്കൂൾ ബൂത്തിൽ വോട്ട് ചെയ്യും. മണർകാട് എൽപി സ്കൂൾ ബൂത്തിലാണ് ജെയ്ക് സി തോമസിന് വോട്ട്. അതേസമയം ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് പുതുപ്പള്ളി മണ്ഡലത്തിൽ വോട്ടില്ല.

പുതുപ്പള്ളി നിയമസഭ മണ്ഡലം
മൊത്തം ബൂത്തുകൾ-182
മൊത്തം വോട്ടർമാർ‑1,76,417
പുരുഷന്മാർ‑86,132
സ്ത്രീകൾ-90281
ട്രാൻസ്‌ജെൻഡറുകൾ- 4

Eng­lish Sum­ma­ry: puthup­pal­ly byelec­tion today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.