28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024

പുടിന്‍ അനുയായി ഉക്രെയ്‍നില്‍ അറസ്റ്റില്‍

Janayugom Webdesk
കീവ്
April 13, 2022 9:44 pm

ഉക്രെയ്‍നിലെ റഷ്യൻ അനുകൂല പ്രതിപക്ഷ നേതാവും പ്രസിഡന്റ് ​വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയുമായ വിക്ടർ മെദ്‌വെഡ്‌ചുക് അറസ്റ്റിൽ. ഉക്രെയ്ന്‍ രഹസ്യാന്വേഷണ ഏജൻസിയായ എസ്ബിയു നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇദ്ദേഹത്തെ പിടികൂടിയത്. ഉക്രെയ്‍ന്‍ ദേശീയ സുരക്ഷ ഏജൻസി തലവൻ ഇവാൻ ബക്കനോവ് ‚ഏജൻസിയുടെ ടെലിഗ്രാം ചാനലിൽ അറസ്റ്റ് സ്ഥിരീകരിച്ചു.

വിക്ടർ കൈവിലങ്ങണിഞ്ഞ് ഇരിക്കുന്ന ഫോട്ടോ ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്‌കിയും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. യുദ്ധത്തടവുകാരെ മോചിപ്പിച്ചാല്‍ മെദ്‌വെഡ്‌ചുകിനെ വിട്ടയക്കാമെന്ന് ഉക്രെയ്‍ന്‍ അറിയിച്ചിട്ടുണ്ട്.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് വീട്ടുതടങ്കലിലായിരുന്ന വീട്ടുതടങ്കലിലായിരുന്ന വിക്ടർ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഒളിവിൽ പോകുകയായിരുന്നു. റഷ്യൻ അനുകൂല പ്രതിപക്ഷ പാർട്ടിയുടെ നേതാവും നാറ്റോയിൽ ചേരാനുള്ള ഉക്രെയ്ൻ നീക്കത്തിനെതിരെ ശക്തമായ നിലപാടെടുത്തയാളുമാണ് 67കാരനായ വിക്ടർ മെദ്‌വെഡ്‌ചുക്.

Eng­lish sum­ma­ry; Putin fol­low­er Arrest­ed in Ukraine

You may also like this video;

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.