റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയായി അപലപിക്കുന്ന പ്രമേയം യുഎസ് സെനറ്റ് ഐകകണ്‌ഠേന പാസാക്കി. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച പ്രമേയം മുഴുവന്‍ സെനറ്റർമാരുടെയും പിന്തുണയോടെ പാസാക്കുകയായിരുന്നു.
ഉക്രെയ്നിൽ റഷ്യ അധിനിവേശം തുടങ്ങിയതുമുതൽ റഷ്യക്കെതിരെ ഉപരോധവുമായി യുഎസ് ‑നാറ്റോ സഖ്യ രാഷ്ട്രങ്ങൾ രംഗത്തുവന്നിരുന്നു. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളും റഷ്യ തുടങ്ങിവെച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർക്കെതിരെ റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കും റഷ്യയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി.
English Summary: Putin is a war criminal; The U.S. Senate passed the resolution
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.