23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024
October 7, 2024
October 6, 2024

ഇമ്രാന്‍ ഖാനുമായി പുടിന്‍ കൂടിക്കാഴ്ച നടത്തി

Janayugom Webdesk
മോസ്‍കോ
February 24, 2022 10:56 pm

ഉക്രെയ്‍നെതിരായ ആക്രമണം തുടരുന്നതിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി വ്‍ളാദിമിര്‍ പുടിന്‍. ദ്വിദിന ഔദ്യേ­ാഗിക സന്ദര്‍ശനത്തിനായാണ് ഇമ്രാന്‍ ഖാന്‍ മോസ്‍കോയിലെത്തിയത്. ഉക്രെയ്‍നെതിരായ റഷ്യയുടെ സെെനിക നടപടിയ്ക്കിടയില്‍ നടക്കുന്ന കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തുന്നത്. രണ്ട് ദശകത്തിനിടെ ഒരു പാക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ റഷ്യൻ സന്ദർശനമാണിത്. രണ്ടാം ലോകയുദ്ധ കാലത്ത് കൊല്ലപ്പെട്ട സോവിയറ്റ് യൂണിയൻ സൈനികരുടെ സ്മൃതികുടീരമായ ‘ടോംബ് ഓഫ് ദ അൺനൗൺ സോൾജ്യേഴ്‌സി‘ൽ റീത്ത് വച്ചായിരുന്നു ഇമ്രാൻ ഖാൻ ഔദ്യോഗിക സന്ദർശനത്തിനു തുടക്കമിട്ടത്. ക്രെംലിൻ വാളിലെ സ്മാരകത്തിലെത്തി കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പര്യടനം നിർത്തി നാട്ടിലേക്ക് മടങ്ങുമെന്ന വാർത്തകൾ ഇമ്രാൻ ഖാന്റെ മാധ്യമ വക്താവ് ഡോ. അർസലാൻ ഖാലിദ് നിഷേധിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ പര്യടനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Eng­lish sum­ma­ry; Putin meets with Imran Khan

You may also like this video;

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.