23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
November 19, 2024
November 12, 2024
June 14, 2024
March 18, 2024
March 1, 2024
September 5, 2023
July 19, 2023
July 16, 2023

പട്ടാള അട്ടിമറിക്ക് ആഹ്വാനം ചെയ്ത് പുടിന്‍

Janayugom Webdesk
മോസ്‌കോ
February 25, 2022 9:47 pm

അധികാരം ഏറ്റെടുക്കണമെന്ന് ഉക്രേനിയന്‍ സൈന്യത്തോട് പുടിന്റെ ആഹ്വാനം. തീവ്രവാദികളും മയക്കുമരുന്ന് അടിമകളുമായ നവ നാസികളുടെ സംഘമാണ് ഉക്രെയ്‌ന്റെ അധികാരം കയ്യാളുന്നതെന്നും ഇവരെ പുറത്താക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. ഉക്രേനിയൻ സൈന്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ഒരു ടെലിവിഷൻ പ്രസംഗത്തിലാണ്, “നിങ്ങളുടെ കൈകളിൽ അധികാരം ഏറ്റെടുക്കണം” എന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തത്. “മയക്കുമരുന്നിന് അടിമകളായ ഈ സംഘത്തെക്കാളും നിയോ-നാസികളേക്കാളും ഞങ്ങൾ നിങ്ങളോട് യോജിക്കുന്നത് എളുപ്പമാണെന്ന് തോന്നുന്നു” എന്ന് ജൂതവംശജനായ പ്രസിഡന്റ് വ്ലാദിമിര്‍ സെലെൻസ്കിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പരാമര്‍ശിച്ചുകൊണ്ട് പുടിന്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Putin calls for mil­i­tary coup

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.