22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 23, 2024
November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 10, 2024
November 8, 2024
November 8, 2024
November 6, 2024

പി വി അൻവറിന്റെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തത്: ടി പി രാമകൃഷ്ണൻ

Janayugom Webdesk
കോഴിക്കോട്
September 27, 2024 9:12 am

പി വി അൻവർ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കടന്നാക്രമണം നടത്തുന്നത് നേത‍ൃത്വത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാ​ഗമായി നിൽക്കുന്ന ഒരു എംഎൽഎ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അൻവർ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആ പരാതിയെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് സിപിഐ എംമിനും നൽകിയിട്ടുണ്ട്. പാർട്ടിയിലുള്ളവർ മാത്രമല്ല പാർട്ടിക്ക് പുറത്തുള്ളവരും പാർട്ടിക്ക് പരാതി അയക്കാറുണ്ട്. അത്തരം പരാതികളോടെല്ലാം നീതിപൂർവമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ഏതോ കേന്ദ്രങ്ങളിൽ നടത്തിയിട്ടുള്ള ആലോചനകളുടെ ഭാ​ഗമായാണ് അൻവർ ഇത്തരത്തിൽ കടന്നാക്രമണം നടത്തുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സർക്കാരിനും എതിരായി വ്യാപകമായ പ്രചാരണം നേരത്തെ തന്നെ പാർട്ടി ശത്രുക്കളും യുഡിഎഫും ബിജെപിയും ചേർന്ന് നടത്തിയിട്ടുണ്ട്. അത്തരം പ്രചരണങ്ങൾക്ക് മാധ്യമങ്ങളും പിന്തുണ നൽകിയിട്ടുണ്ട്.

ജനങ്ങളുടെ ആവശ്യങ്ങൾ പരി​ഗണിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അത്തരം നിലപാടുകളെടുത്ത് മുന്നോട്ട് പോകുമ്പോൾ മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് തകർക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയും. അൻവർ ഒരു ആരോപണം ഉന്നയിച്ചാൽ അത് മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ബാധിക്കും എന്ന് പറയുന്നത് ശരിയല്ല. പാർട്ടിക്ക് വേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളത്. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആരും അംഗീകരിക്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.