24 January 2026, Saturday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

അയൽക്കാർ തമ്മിൽ വഴക്ക്; 11കാരിയെ കഴുത്ത് ഞെരിച്ച് കൊ ലപ്പെടുത്തി

Janayugom Webdesk
ലഖ്നൗ
February 4, 2024 10:06 am

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ അയൽക്കാർ തമ്മിലെ വഴക്കിനെ തുടർന്ന് പതിനൊന്ന് വയസുകാരിയെ കൊലപ്പെടുത്തി. ശനിയാഴ്ച രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലായാണ് സംഭവം നടന്നത്. വഴക്കിനിടെ അയൽക്കാരിയായ സ്ത്രീ പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുളസി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതി റൂബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൂബിയും തുളസിയുമായി ഉണ്ടായ വഴക്കിനിടയിൽ റൂബി തുളസിയുടെ കഴുത്തിൽ പിടിമുറുക്കിയത്. ബോധരഹിതയായ തുളസിയെ കുടുംബം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുളസിയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Summary:Quarrel between neigh­bors; An 11-year-old girl was stran­gled to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.