19 May 2024, Sunday

Related news

May 11, 2024
May 10, 2024
May 9, 2024
May 8, 2024
May 3, 2024
May 3, 2024
May 2, 2024
April 30, 2024
April 21, 2024
April 15, 2024

വിക്കറ്റ് വേട്ടയുടെ റാണി; ജൂലന്‍ വിരമിക്കുന്നു

Janayugom Webdesk
August 20, 2022 11:00 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വനിതാ താരം ജൂലൻ ഗോസ്വാമി. സെപ്റ്റംബർ 24ന് ലോഡ്സിൽ നടക്കുന്നതാണ് ഗോസ്വാമിയുടെ അവസാന മത്സരം.വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡ് ഇപ്പോഴും ജൂലന്റെ കൈയ്യില്‍ ഭദ്രമാണ്. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 352 വിക്കറ്റുകളാണ് ജൂലന്‍ വീഴ്ത്തിയത്. ഏകദിന ലോകകപ്പിനു ശേഷം ജുലന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും താരം കളിച്ചില്ല. 

ഏകദിനത്തിൽ 201 മത്സരങ്ങൾ ഇതിനകം കളിച്ച താരം 252 വിക്കറ്റുകൾ സ്വന്തമാക്കി. ജൂലന്‍ ടി20 ക്രിക്കറ്റില്‍ നിന്ന് നേരത്തേ വിരമിച്ചിരുന്നു. 2018ലാണ് താരം അവസാനമായി ടി20 കളിച്ചത്. 2021 ഒക്ടബോറില്‍ അവസാന ടെസ്റ്റ് മത്സരത്തിലും കളിച്ചു. 39 കാരിയായ ജൂലന്‍ 19-ാം വയസിലാണ് ഇന്ത്യന്‍ ടീമിലിടം നേടിയത്. രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യക്ക് വേണ്ടി കളിച്ച ജൂലന്‍ 12 ടെസ്റ്റുകളിലും 68 ടി20യിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 12 ടെസ്റ്റുകളില്‍നിന്ന് 44 വിക്കറ്റും 68 ടി20യിൽനിന്ന് 56 വിക്കറ്റും നേടിയിട്ടുണ്ട്. 

Eng­lish Summary:Queen of wick­et-tak­ing; Julen retires
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.