23 June 2024, Sunday

Related news

September 16, 2023
September 2, 2023
July 15, 2023
November 26, 2022
November 23, 2022
October 26, 2022
August 6, 2022
January 11, 2022
January 6, 2022
November 24, 2021

പേവിഷ വിമുക്ത കേരളം ലക്ഷ്യം: മന്ത്രി ജെ ചിഞ്ചു റാണി

Janayugom Webdesk
തിരുവനന്തപുരം
September 2, 2023 7:10 pm

ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ പേവിഷ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.
കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തെരുവ് നായ്ക്കളുടെ കടിയേറ്റാലും പേവിഷബാധയുണ്ടാകാതിരിക്കാനുള്ള തീവ്രയജ്ഞ കുത്തിവെയ്പ് ക്യാമ്പയിൻ ഇനിയുള്ള ഒരു മാസക്കാലം സംസ്ഥാനത്തു നടപ്പാക്കും. 

8.30 ലക്ഷം വളർത്തുനായ്ക്കളെയും 2.81 ലക്ഷം തെരുവ് നായ്ക്കളെയും കുത്തിവെയ്പിന് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു. കാവ, മിഷൻ റാബീസ്, സത്യസായി ട്രസ്റ്റ് എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ചന്ത, ആശുപത്രികൾ ബസ് സ്റ്റാൻ്റ്, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ തമ്പടിക്കുന്ന തെരുവ് നായ്ക്കളെയും ആദ്യഘട്ടത്തിൽ വാക്സിനേഷന് വിധേയമാക്കുക. പ്രതിരോധ വാക്സിനുകൾ എല്ലാ മൃഗാശുപത്രികളിലും എത്തിച്ചു കഴിഞ്ഞു. സംസ്ഥാന വ്യാപകമായി വിപുലമായ മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് വേണ്ടി ആവശ്യമായ വാക്സിനേഷൻ സ്ക്വാഡുകൾ എല്ലാ ജില്ലകളിലും വകുപ്പ് രൂപീകരിച്ചിട്ടുണ്ട്.

സ്‌ക്വാഡ് അംഗങ്ങൾക്ക് ആരോഗ്യവകുപ്പിൽ നിന്നും പേവിഷ പ്രതിരോധ കുത്തിവെപ്പും ലഭ്യമാക്കിയിട്ടുണ്ട്. വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തി വയ്‌പിന്‌ ശേഷം വാക്സിനേഷൻ സർട്ടിഫിക്കറ്റ് മൃഗാശുപത്രികളിൽ നിന്ന് നൽകുന്നതാണ്. ആയതിന്റെ അടിസ്ഥാനത്തിൽ നായ ഉടമസ്ഥർക്ക് അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതാണ്. തെരുവ് നായ്ക്കളിൽ വാക്സിനേഷൻ നൽകുന്നതിനായി ആവശ്യമായ ഡോഗ് ക്യാച്ചർമാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും മൃഗക്ഷേമ സംഘടനകളെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ടാണ് ഈ യജ്ഞം നടപ്പിലാക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗോപൻ അധ്യക്ഷനായിരുന്നു.അഡീഷണൽ ഡയറക്ടർ ഡോ. സിന്ധു .കെ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.എസ്.അനിൽകുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി. ഷൈൻ കുമാർ, ഡോ. അപ്പു പിള്ള ‚ഡോ.ബാലാജി ചന്ദ്രശേഖർ, ഗൗരി യാലേ, ജൂലി
സത്യസായി ട്രസ്റ്റ് അംഗം വി.എസ്.റാണ, കാവ മേധാവി ഡോ. പ്രാപ്തി. ഡോ.അപർണ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Rabies-free Ker­ala is the goal: Min­is­ter J Chinchu Rani

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.