14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 13, 2025
December 21, 2024
December 11, 2024
October 1, 2024
September 6, 2024
July 1, 2024
May 16, 2024
April 19, 2024
April 19, 2024
April 18, 2024

പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി; നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
ന്യൂഡല്‍ഹി
July 15, 2023 10:43 pm

പക്ഷിപ്പനി, ആ­ഫ്രിക്കൻ പന്നിപ്പനിമൂലം നഷ്ടം സംഭവിച്ച കർഷകർക്കു കേന്ദ്രത്തി­ൽ നിന്നും അനുവദിക്കേണ്ട നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കേരളം കേന്ദ്ര സര്‍ക്കാരിന് വീണ്ടും നിവേദനം ന­ൽകി. നഷ്ടപരിഹാരം ഉടൻ ല­ഭ്യമാക്കുമെന്ന് ഉറപ്പു ലഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
മുൻവർഷങ്ങളിൽ പക്ഷിപ്പനി, ആഫിക്കൻ പന്നിപ്പനി മൂലം നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി യഥാക്രമം 17.5 കോടി രൂപയും അഞ്ചു കോടി രൂപയും കേരള സർക്കാർ വഹിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതം ഉൾപ്പെടെയുള്ള തുകയാണിത്. ഇതിൽ പക്ഷിപ്പനിക്ക് 4.44 കോടിയും ആഫ്രിക്കൻ പ­ന്നി­പനിക്ക് 2.65 കോടി രൂപയും ചേർത്ത് 7.10 കോടി കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ടതായുണ്ട്. ഈ തുക ലഭിക്കാത്തതിനാല്‍ അടുത്ത കാലത്ത് പക്ഷിപ്പനി, പന്നിപ്പനി മൂലം നഷ്ടം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ടെന്നും ഉടൻ തുക അനുവദിക്കാമെന്നും അറിയിച്ചിട്ടുണ്ട്
സർക്കാർതലത്തിൽ ആരംഭിക്കുന്ന എബിസി കേന്ദ്രങ്ങൾക്ക് അനുമതി ലഭ്യമാക്കുന്നത് ഉദാരമായ സമീപനം കൈ­ക്കൊള്ളുമെന്നും കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന സെക്രട്ടറി അൽക്ക ഉപാധ്യായയും അനിമൽ വെൽഫെയർ ബോർഡ് ചെയർമാൻ ഒ പി ചൗധരിയും അറിയിച്ചു. 2023ൽ ഭേദഗതി ചെയ്ത എബിസി റൂൾ പ്രകാരം എബിസി കേന്ദ്രത്തിൽ നിയോഗിയ്ക്കപ്പെടുന്ന വെറ്ററിനറി ഡോക്ടർ 2000 എബിസി സർജറികൾ ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ്. ഇതുമൂലം പുതുതായി വരുന്ന വെറ്ററിനറി ഡോക്ടർമാർക്ക് എബിസി കേന്ദ്രങ്ങളിൽ നിയമിക്കപ്പെടാൻ ഉള്ള സാഹചര്യം കുറയുന്ന വിഷയവും ശ്രദ്ധയില്‍പ്പെടുത്തി. പുതുക്കിയ എബിസി റൂൾ പ്രകാരം നിലവിൽ എറണാകുളം ജില്ലയിലെ രണ്ട് കേന്ദ്രങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എബിസി കേന്ദ്രങ്ങളിൽ നിയമിക്കപ്പെടുന്ന വെറ്ററിനറി ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതിന് സാങ്കേതിക സാമ്പത്തിക സഹായം നൽകാമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി.
കേരളത്തിലെ സ്റ്റേറ്റ് ഡയറി ലാബിന്റെ വികസനത്തിനായി ധനസഹായം ലഭ്യമാക്കുന്നതിനായി മന്ത്രി ജെ ചിഞ്ചു റാണി കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാർ പരസുമായി കൂടിക്കാഴ്ച നടത്തി.
മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതി നാഥ്,കേരള ലൈഫ് സ്റ്റോപ്പ് ഡെവലപ്പ്മെന്റ് ബോർഡ് മാനേജിങ് ഡയറക്ടർ ഡോ. രാജീവ്, ജന്തുരോഗ നിയന്ത്രണ പദ്ധതി കോർഡിനേറ്റർ സിന്ധു എസ്, അസിസ്റ്റൻറ് ഡയറക്ടർ ഡോ. റോണി റോയ് ജോൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Eng­lish sum­ma­ry; Bird flu, African swine fever; Min­is­ter J Chinchu­rani wants to pro­vide compensation

you may also like this video;

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.