19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 8, 2024
July 25, 2024
July 25, 2024
June 14, 2024
March 23, 2024
March 15, 2024
March 6, 2024
March 6, 2024
March 2, 2024

റാഹേൽ മകൻ കോര ചിത്രീകരണം പൂർത്തിയായി; റിലീസിനൊരുങ്ങുന്നു

Janayugom Webdesk
August 29, 2023 4:44 pm

നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി . എസ്.കെ.ജി.ഫിലിംസിന്റെ ബാനറിൽ ഷാജി കെ ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു എസ്, ഒമർ ലുലു, നജീം കോയ എന്നിവർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉബൈനി സ്വതന്ത്ര സംവിധായകനാകുന്നത്.

പിഎസ്സി പരീക്ഷയെഴുതി, കെ എസ്ആർടിസി കണ്ടക്‌ടറായി പാലായിൽ നിന്നും അലപ്പുഴ ഡിപ്പോയിൽ ജോലി ലഭിക്കുന്ന കോര എന്ന യുവാവിന്റേയും കോരയുടെ വരവോടെ ജോലി നഷ്ടമാകുന്ന കണ്ടക്ടർ പോസ്റ്റിൽ എം പാനലിൽക്കൂടി നിയമിതയായ ഗൗതമി എന്ന പെൺകുട്ടിയുടേയും കഥയാണ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ നർമ്മത്തിന് മുൻതൂക്കം നല്കി കുടുoബ പ്രേക്ഷകരിലേക്ക് ഉബൈനി അവതരിപ്പിക്കുന്നത്.

യുവനിരയിലെ ശ്രദ്ധേയനായ നടൻ ആൻസൺ പോളാണ് ഈ ചിത്രത്തിലെ നായകനായ കോരയെ അവതരിപ്പിക്കുന്നത്. പൂമരം, ഹാപ്പി സർദാർ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മെറിൻ ഫിലിപ്പ് ഗൗതമിയേയും അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ റാഹേലിനെ അവതരിപ്പിക്കുന്നത് സ്മിനു സിജോ യാണ്.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൂടിയാണ് റാഹേൽ. ചിത്രത്തിന്റെ ടൈറ്റിൽ പോലും റാഹേലിന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്.

റാഹേലും മകൻ കോരയും — അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സ്മിനു സിജോയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കഥാപാത്രം കൂടിയായിരിക്കും ഈ ചിത്രത്തിലെ റാഹേൽ.

അൽത്താഫ് സലിം, മനു പിള്ള ‚വിജയകുമാർ, മുൻഷി രഞ്ജിത്ത്, മധുപുന്നപ്ര, പവിത്രൻ,കോട്ടയം പുരുഷൻ, കോബ്രാ രാജേഷ്, റഫീഖ്, ശിവൻ അയോദ്ധ്യാ ‚ഹൈദരാലി, ബേബി എടത്വ ഷാജി.കെ.ജോർജ് ‚ജോമോൻ എടത്വ അർണവ് വിഷ്ണു ‚ജോപ്പൻ മുറിയായിക്കൽ, രശ്മി അനിൽ ‚മഞ്ജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രശസ്ത കഥാകൃത്ത് ബേബി എടത്വാ യാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.
ഹരിനാരായണൻ , മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്ന് മൃദുല വാര്യർ, നിത്യാ മാമൻ,സിയാഉൽ ഹഖ്,അരവിന്ദ് നായർ, അഭിലാഷ്,വൈഗാലക്ഷ്മി എന്നിവർ പാടിയിരിക്കുന്നു.
ഷിജി ജയദേവനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് — അബു താഹിർ . കലാസംവിധാനം — വിനേഷ് കണ്ണൻ:
കോസ്റ്റ്യം ‑ഡിസൈൻ — ഗോകുൽ.കെ.മുരളി. വിപിൻദാസ്. മേക്കപ്പ് — സിജേഷ് കൊണ്ടോട്ടി .

നിശ്ചല ഛായാ ഗ്രഹണം — അജേഷ് ആവണി, ഡിസൈൻസ്-യെല്ലോ ടൂത്ത്, ഡി ഐ — വിസ്ത ഒബ്സ്ക്യൂറ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് — ജോമോൻ എടത്വ ‚ഹരീന്ദ്രനാഥ്,ശ്രീജിത്ത് നന്ദൻ. ഫിനാൻസ് കൺട്രോളർ‑ഷെബിൻ ചാക്കോ പ്രൊഡക്ഷൻ മാനേജേഴ്സ് ‑ഹരീഷ് കോട്ട വട്ടം, നസ്റുദ്ദീൻ പയ്യന്നൂർ: പ്രൊഡക്ഷൻ കൺട്രോളർ.ദിലീപ് ചാമക്കാല . കൈനകരി ‚ചമ്പക്കുളം, കഞ്ഞിപ്പാടം,നെടുമുടി,കാക്കാഴം, ആലപ്പുഴ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി ഉടൻ തന്നെ തിയേറ്റർ റിലീസിലൂടെ പ്രേക്ഷരിലേക്കെത്തും. വാഴൂർ ജോസ്.

Eng­lish Sum­ma­ry: rahel makan kora movie shoot­ing completed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.