23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 18, 2024
September 17, 2024
March 10, 2024
March 10, 2024
January 28, 2024
January 19, 2024
January 13, 2024
January 10, 2024
December 8, 2023

രാഹുല്‍ ബജാജ് അന്തരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
February 12, 2022 4:30 pm

ബജാജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയും മുന്‍ ചെയര്‍മാനുമായ രാഹുല്‍ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ബജാജ് ഓട്ടോ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും അദ്ദേഹം രാജിവച്ചത്. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

1938‑ൽ കൊൽക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.1965‑ലാണ് അദ്ദേബം ബജാജ് ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. ബജാജ് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. 2001‑ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതൽ 2012 വരെയുള്ള കാലയളവിൽ അദ്ദേഹം രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Rahul Bajaj pass­es away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.