
റെയില്‍വേ ജോലിക്ക് ഭൂമി അഴിമതി കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനും, കുടുംബത്തിനും കുരുക്ക്. അഴിമതി കേലസില്‍ ലാലുവിനും കുടുംബത്തിനും എതിരെ റൗസ് അവന്യൂ കോടതി കുറ്റം ചുമത്തി. സിബിഐ കുറ്റപത്രം അംഗീകരിച്ചു. തെളിവുകളുടെ അഭാവത്തില്‍ 52പേരെ കോടതി വെറുതെ വിട്ടു.
റെയില്‍വേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കലാക്കിയെന്ന കേസിലാണ് നടപടി .ലാലുവും കുടുംബവും സമർപ്പിച്ച കുറ്റവിമുക്തമാക്കൽ ഹർജികൾ തള്ളിക്കൊണ്ട് ഡൽഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്തുകയായിരുന്നു. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, മിസ ഭാരതി എന്നിവരടക്കം 41 പേർക്കെതിരെയാണ് കുറ്റം ചുമത്തിയത്. ലാലു കുടുംബം ഒരു ക്രിമിനൽ സിൻഡിക്കറ്റ് പോലെയാണ് പ്രവർത്തിച്ചതെന്ന് കോടതി നീരീക്ഷിച്ചു. പൊതു തൊഴിലവസരങ്ങൾ സ്വന്തം ലാഭത്തിനായി വിലപേശൽ വസ്തുവാക്കി മാറ്റിയെന്നും കോടതി വിമർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.