23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

ചിറാപുഞ്ചിയില്‍ റെക്കോഡുകള്‍ ഭേദിച്ച് മഴ

970 മില്ലിമീറ്റര്‍ ഇന്നലെ പെയ്തിറങ്ങി
Janayugom Webdesk
June 17, 2022 7:32 pm

രാജ്യത്ത് ഏറ്റവുമധികം മഴപെയ്യുന്ന കേന്ദ്രങ്ങളിലൊന്നായ ചിറാപുഞ്ചിയില്‍ റെക്കോഡുകള്‍ ഭേദിച്ച് മഴ. ഇന്നലെ 97 സെന്റിമീറ്റര്‍ (970 മില്ലിമീറ്റര്‍) മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. 1995 ജൂണിനു ശേഷം 24 മണിക്കൂറില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മഴയായിരുന്നു വെള്ളിയാഴ്ചയിലേത്.

122 വര്‍ഷത്തിനിടെയിലെ ഒരു ദിവസത്തെ മൂന്നാമത്തെ ഏറ്റവും വലിയ മഴയാണ് വെള്ളിയാഴ്ച രാവിലെവരെ ഉണ്ടായത്. ഇന്നലെവരെയുള്ള കണക്കെടുത്താല്‍ ഈ മാസത്തില്‍ മാത്രം പ്രദേശത്ത് 4081.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശാസ്ത്രജ്ഞന്‍ സുനിത് ദാസ് പറഞ്ഞു.

1995 ജൂണ്‍ 16നാണ് ഏറ്റവുമധികം മഴ ലഭിച്ചത്, 156.3 സെന്റിമീറ്റര്‍, ബുധനാഴ്ച ചിറാപുഞ്ചിയില്‍ 811.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. വ്യാഴം, ചൊവ്വ, തിങ്കള്‍, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം 673.6 മില്ലിമീറ്റര്‍, 62.6 മില്ലിമീറ്റര്‍, 293 മില്ലിമീറ്റര്‍, 354 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം പ്രളയക്കെടുതിയെ നേരിടുകയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ മൗസിന്‍റാമില്‍ 71 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ അഞ്ചാമത്തെ മഴയാണിത്.

1966 ജൂണ്‍ ഏഴിന് രേഖപ്പെടുത്തിയ 94.5 സെന്റിമീറ്ററാണ് മൗസിന്‍റാമിലെ ഒരു ദിവസത്തെ റെക്കോഡ് മഴ. ഈ ആഴ്ചയില്‍ ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്.

ജില്ലയിലുണ്ടാകുന്ന കനത്ത മഴ മേഘവിസ്ഫോടനം മൂലമാണോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ്. ഒരു മണിക്കൂറില്‍ 10 സെന്റിമീറ്റര്‍ മഴ ലഭിക്കുകയാണെങ്കില്‍ മേഘവിസ്ഫോടനമായിട്ടാണ് കണക്കാക്കുന്നത്.

Eng­lish summary;Rain breaks records in Cherrapunji

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.