23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

കാലവര്‍ഷക്കെടുതി: തൊടുപുഴയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Janayugom Webdesk
ഇടുക്കി
August 2, 2022 4:37 pm

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് തൊടുപുഴ നഗരസഭ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ 04862–222711, 9037105081, 9645010516. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍, അപകടാവസ്ഥ എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പടാം. നിലവില്‍ നഗരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയും മറ്റ് തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഴക്കാല ശുചീകരണ — രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീകരിച്ചിട്ടുള്ളതുമാണ്. മഴക്കാല പൂര്‍വ്വശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന ഓടകളും മറ്റും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കിയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നഗരപ്രദേശങ്ങളില്‍ കാര്യമായ വെള്ളക്കെട്ടുകള്‍ ഉണ്ടായിട്ടില്ലെന്ന് തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു.

Eng­lish Sum­ma­ry: Rain­fall: Con­trol room opened in Thodupuzha

You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.