23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2024
July 22, 2024
July 10, 2024
May 23, 2024
May 17, 2024
February 1, 2024
December 20, 2023
July 17, 2023
July 5, 2023
July 4, 2023

സംസ്ഥാനത്ത് മഴ തുടരുന്നു; കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു

Janayugom Webdesk
July 16, 2022 12:54 pm

സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തീരങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു.

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ഇന്ന് രാവിലെ മുതൽ കനത്ത മഴ പെയ്യുന്നത്. കോഴിക്കോട് ജില്ലിയിൽ പുലർച്ചെ മുതൽ ശക്തമായ മഴയാണ്.

ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറി. പല കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് താമസം മാറി. കച്ചേരിക്കുന്ന് സാംസ്കാരിക കേന്ദ്രത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. വലിയതോതിൽ കൃഷിനാശവും ഉണ്ടായി.

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയതായി അധികൃതർ അറിയിച്ചു. കൂടുതൽ വെള്ളം ഒഴുക്കി വിടുന്നതിനാൽ കുറ്റിയാടി പുഴയുടെ തീരവാസികൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി. മുക്കം മാമ്പറ്റയിൽ ശക്തമായ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികളും പൊട്ടി. പാലക്കാടും മഴ ശക്തമാണ്.

Eng­lish summary;Rains con­tin­ue in the state; The shut­ters of Kakkayam Dam were opened

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.