30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 29, 2025
February 20, 2025
February 16, 2025
February 6, 2025
February 5, 2025
February 2, 2025
January 27, 2025
January 4, 2025
December 16, 2024
December 12, 2024

വിവാഹ പ്രായം ഉയർത്തൽ : ഇരുസഭകളിലും അടിയന്തിര പ്രമേയ നോട്ടീസ് നൽകി മുസ്ലിം ലീഗ് എംപിമാർ

Janayugom Webdesk
ന്യൂഡല്‍ഹി
December 17, 2021 12:23 pm

വിവാഹ പ്രായം 18ൽ നിന്നും 21ലേക്ക് ഉയർത്തുന്നതിന് അനുമതി നൽകിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.

മുസ്‌ലിം ലീഗ് ലോക്‌സഭ പാർലിമെന്ററി പാർട്ടി ലീഡർ ഇ ടി മുഹമ്മദ് ബഷീർ എംപി , എംപിമാരായ ഡോ. എം പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്‌സഭയിലും പി വി അബ്ദുൽ വഹാബ്. എംപി രാജ്യസഭയിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.

വിവാഹ പ്രായം ഉയർത്തുന്നതും അത് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാർലമെന്റ് ചർച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും എംപിമാർ അടിയന്തിര പ്രമേയത്തിൽ ആവശ്യപ്പെട്ടു.

eng­lish sum­ma­ry; Rais­ing the age of mar­riage: Mus­lim League MPs issue urgent motion notices in both houses

you may also like this video;

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.