രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നതിനിടെകോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ച
നിരീക്ഷകരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഒരു കാരണവശാലും സച്ചിന്‍പൈലറ്റിനെ മുഖ്യമന്ത്രിയാക്കില്ലെന്ന നിലപാടിലാണ് അശോക് ഗലോട്ടുംകൂട്ടുരും .നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കാണ് അശോക് ഗലോട്ട് മത്സരിക്കുന്നത് . പാര്‍ട്ടി പ്രസിഡന്‍റായാല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയണം.
ഗലോട്ടിന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള യോഗം എം എല്‍ എമാർക്കിടയിലെ ചേരിപ്പോര് കാരണം ചേരാനും സാധിച്ചില്ല.ഗലോട്ട് എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ കൊണ്ടുവരിക എന്നുള്ളതായിരുന്നു എ ഐ സി സി നിലപാട്. എന്നാല്‍ ഇതിന് ഗെലോട്ട് തയ്യാറായില്ല. ഇതോടെയാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോഗത്തില്‍ നിന്നും അദ്ദേഹത്തിന്റെ ക്യാമ്പിലെ എം എല്‍ എമാർ വിട്ടുനില്‍ക്കുന്നത്ഏത് ഘട്ടത്തിലും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും അടുത്ത എ ഐ സി സി അധ്യക്ഷനാവാന്‍ പോവുന്ന നേതാവുമായ ഗലോട്ടിന്‍റെ ഭാഗത്തു നിന്നും ഇത്തരമൊരു നിലപാട് ഉണ്ടാകുുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
പാർട്ടി താല്‍പര്യങ്ങളെ മറികടന്ന് സ്വന്തം താല്‍പര്യം മുന്‍നിർത്തി വിമത നീക്കം നടത്തുന്ന ഗലോട്ട് ഐ എ സി സി അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാർട്ടി രക്ഷപ്പെടുമോയെന്നാണ് ചിലർ അടക്കം പറയന്നത്. പല നേതാക്കളും രഹസ്യമായി തന്നെ പ്രതിഷേധം അറിയിച്ചു തുടങ്ങി.കാരണം എന്തുതന്നെയായാലും, വിമത നീക്കം എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കരി നിഴല്‍ വീഴ്ത്തി.എ ഐ സി സി നേതാക്കൾ രാഹുല്‍ ഇതര പാർട്ടി തലവന്‍ എന്ന ആലോചന തുടങ്ങിയപ്പോള്‍ തന്നെ ഉയർന്നുവന്ന പേരാായിരുന്നു ഗെലോട്ടിന്റേത്.
വിശ്വസ്തത, ഉന്നതി, വ്യക്തിത്വം, സംഘടനാ, രാഷ്ട്രീയ അഭിരുചി എന്നിവയായിരുന്നു ഗലോട്ടിന്റെ അനുകൂല ഘടകം. എന്നാല്‍ അദ്ദേഹത്തിന്‍റെ നിലപാട് കോണ്‍ഗ്രസ്ഹൈക്കമാന്‍ഡിനൊപ്പം അണികള്‍ക്കിടയിലും നീരസം സൃഷ്ടിച്ചിരിക്കുന്നുഹൈക്കമാൻഡ് അടുത്ത മുഖ്യമന്ത്രിയായി പൈലറ്റിനെ തിരഞ്ഞെടുത്തേക്കുമെന്ന ആശങ്കകൾക്കിടയിൽ നേതൃത്വത്തിനെതിരെ ഏതാണ്ട് മുഴുവൻ പാർട്ടിയും നടത്തിയ കലാപം സൂചിപ്പിക്കുന്നത് ഗലോട്ട് ഒരു സ്വതന്ത്ര വഴി രൂപപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു എന്നുമാണ്.
എന്നാല്‍ മറുവശത്ത് ഇത് ഡൽഹിയിലേക്ക് മാറാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയും സ്വീകാര്യതയും ചോദ്യം ചെയ്യപ്പെടുന്ന ഒരു വിഷമകരമായ സാഹചര്യം സൃഷ്ടിക്കുന്നുമുണ്ട്. സെപ്തംബർ 28‑നോ 29‑നോ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്‌ലോട്ട് നാമനിർദേശ പത്രിക സമർപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ഗലോട്ട് പാര്‍ട്ടി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ എതിരാളികള്‍ രാജസ്ഥാനിലെ കലാപം ഉയർത്തിക്കാട്ടിയേക്കും.
ഐക്യത്തിന്റെ പാത തെളിയിക്കേണ്ട നിയുക്ത പ്രസിഡന്റിന് ചേർന്ന നയമാണോ ഇതെന്നും എതിരാളികള്‍ ചോദിക്കുന്നു.അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഗലോട്ട് പിന്മാറിയാൽ അദ്ദേഹം തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. എന്നാല്‍ ഐ എ ഐ സി സി നിർദേശം ലംഘിച്ച നേതാവായി ഇതോടെ അദ്ദേഹം മാറുകയും ചെയ്യും
English Summary:
Rajasthan Chief Minister’s Toughness; Opposition to Gallot is growing in the congress leadership
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.