18 May 2024, Saturday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

രാജ്യസഭാ തെരഞ്ഞെടുപ്പ്, ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവർത്തകസമിതി ക്ഷണിതാവും കൂറുമാറി

Janayugom Webdesk
June 12, 2022 10:32 am

പ്രവർത്തകസമിതി ക്ഷണിതാവ് കൂറുമാറുകയും മറ്റൊരു നേതാവ്‌ വോട്ട്‌ അസാധുവാക്കുകയും ചെയ്‌തതോടെ ഹരിയാന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ നാണംകെട്ട തോല്‍വി. ഇതോടെ ഹരിയാനയിലെ രണ്ട് സീറ്റും ബിജെപിക്ക്‌ കിട്ടി. എഐസിസി ജനറൽ സെക്രട്ടറിയും മുൻകേന്ദ്ര മന്ത്രിയുമായ അജയ്‌ മാക്കനാണ്‌ പരാജയപ്പെട്ടത്‌. പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവ്‌ കുൽദീപ്‌ ബിഷ്‌ണോയിയാണ് കൂറുമാറിയത്.

കിരൺ ചൗധരി എംഎൽഎ വോട്ട്‌ അസാധുവാക്കി. കാലുവാരലും കുതിരക്കച്ചവടവും ഭയന്ന് എംഎൽഎമാരെ ഒരാഴ്ചയോളം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ചിട്ടും നേരിട്ട പരാജയം കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിന്‌ വൻ തിരിച്ചടിയായി.ഹരിയാനയില്‍ രണ്ട്‌ സീറ്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കൃഷ്‌ണൻലാൽ പൻവറും എൻഡിഎ പിന്തുണച്ച‌ മാധ്യമ ഉടമ കാർത്തികേയ ശർമയും ജയിച്ചു. 

കോൺഗ്രസിന്‌ 31 എംഎൽഎമാർ ഉണ്ടായിട്ടും അജയ്‌ മാക്കന്‌ ലഭിച്ചത് 29 വോട്ട്‌ മാത്രം. പൻവറിന്‌ 36വോട്ടും ശർമയ്‌ക്ക്‌ 23 വോട്ടും ലഭിച്ചു. ഏറ്റവും കൂടുതൽ ഒന്നാംവോട്ട്‌ നേടിയ പൻവറിന്റെ രണ്ടാംവോട്ടിന്റെ ബലത്തിലാണ്‌ ശർമ ജയിച്ചത്‌. ഒരു എംഎൽഎ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു.തർക്കങ്ങളെത്തുടർന്ന്‌ വെള്ളിയാഴ്‌ച അർധരാത്രിക്കുശേഷമാണ്‌ വോട്ടെണ്ണൽ തുടങ്ങിയത്‌. ആദ്യറൗണ്ട്‌ എണ്ണിയപ്പോൾ മാക്കൻ ജയിച്ചെന്ന ധാരണയിൽ കോൺഗ്രസ്‌ വിജയം ട്വീറ്റ്‌ ചെയ്‌തു. അബദ്ധം മനസ്സിലായതോടെ ട്വീറ്റ്‌ പിൻവലിച്ചു. നാണക്കേടിന്‌ ഒടുവിൽ കോൺഗ്രസ്‌ കുൽദീപ്‌ ബിഷ്‌ണോയിയെ പുറത്താക്കി.

Eng­lish Summary:Rajya Sab­ha polls: In HaryanaThe Con­gress Work­ing Com­mit­tee also declined the invi­ta­tion also turned away

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.