27 November 2024, Wednesday
KSFE Galaxy Chits Banner 2

രാകേഷ് ടിക്കായത്തിനെ ബികെയു പുറത്താക്കി

Janayugom Webdesk
ന്യൂഡല്‍ഹി
May 15, 2022 8:11 pm

ഭാരതീയ കിസാന്‍ യൂണിയനി(ബികെയു)ല്‍ പിളര്‍പ്പ്. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നരേഷ് ടികായത്തിനെയും വക്താവ് സ്ഥാനത്തുനിന്ന് രാകേഷ് ടികായത്തിനെയും പുറത്താക്കി. രാജേഷ് ചൗഹാനെ പുതിയ പ്രസിഡന്റായി നിശ്ചയിച്ചു. ബികെയു സ്ഥാപകന്‍ മഹേന്ദ്ര സിങ് ടികായത്തിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
കര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി സംഘടനയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് ടികായത്ത് സഹോദരന്മാരെന്ന് രാജേഷ് ചൗഹാന്‍ ആരോപിച്ചു. രാഷ്ട്രീയമില്ലാത്ത സംഘടനയാണ് തങ്ങളുടേതെന്നും അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഒഴിവാക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് മാത്രമാണെന്ന് നരേഷ് ടികായത്ത് പറഞ്ഞു.

Eng­lish Sum­ma­ry: Rakesh Tikayam was sacked by BKU

You may like this video also

TOP NEWS

November 27, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.