5 May 2024, Sunday

വിളസംഭരണം നടപ്പാക്കണം: തെലങ്കാന രാഷ്ട്രീയ സമിതി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് രാകേഷ് ടികായത്തും

Janayugom Webdesk
ന്യൂഡൽഹി
April 11, 2022 3:07 pm

കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യധാന്യ സംഭരണത്തിലെ വിവേചന നയത്തിനെതിരെ തെലങ്കാന ഭവനിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നടത്തുന്ന പ്രതിഷേധത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായിത്തും പങ്കു ചേർന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. രാജ്യത്ത് വിളസംഭരണം നടപ്പാക്കണമെന്നും രാജ്യത്തിന് പൊതുവായ സംഭരണ ​​നയം കൊണ്ടുവരണമെന്നും തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ടിആർഎസ് എംഎൽസിയുമായ കെ കവിത കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ശരിയായ വില ലഭിക്കണമെന്നും ഏകീകൃത സംഭരണ ​​നയം ഉണ്ടായില്ലെങ്കിൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലാകുമെന്നും അവര്‍ ആവശ്യപ്പെട്ടു. കാർഷിക വിഷയങ്ങളിൽ രാകേഷ് ടികായത് നേരത്തെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവുമായി സംസാരിച്ചിരുന്നു, അദ്ദേഹം ഇവിടെയെത്തി പിന്തുണ അറിയിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടിആർഎസ് എംപിമാരും എംഎൽസിമാരും എംഎൽഎമാരും ജനപ്രതിനിധികളും ധർണയിൽ പങ്കെടുക്കുന്നുണ്ട്.

Eng­lish Sum­ma­ry: Crop pro­cure­ment should be imple­ment­ed: Telan­gana Rash­tra Samithi Rakesh Tikayam also took part in the protest

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.