18 May 2024, Saturday

Related news

March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024
January 28, 2024

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്:കാലാവസ്ഥ വിവരങ്ങള്‍ യഥാസമയം അറിയിക്കാന്‍ വെബ് പേജ്

Janayugom Webdesk
ന്യൂഡല്‍ഹി
January 18, 2024 3:22 pm

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് കാലാവസ്ഥ വിവരങ്ങള്‍ യാഥാസമയം അറിയിക്കാന്‍ വെബ് പേജ് ആരംഭിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. രാമപ്രതിഷ്ഠാ ചടങ്ങിന് നാലുദിവസം മാത്രം അവശേഷിക്കെയാണ് വകുപ്പിന്റെ നടപടി .ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകളില്‍ കാലാവസ്ഥ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന രീതിയിലാണ് വെബ് പേജ് ഒരുക്കിയിരിക്കുന്നത്.

താപനില, മഴ സാധ്യത തുടങ്ങി കാലാവസ്ഥ സംബന്ധമായി എല്ലാവിവരങ്ങളും ഈ പേജില്‍ ലഭ്യമാകും.അയോധ്യ, പ്രയാഗ്രാജ്, വാരണാസി, ലഖ്നൗ, ന്യൂഡല്‍ഹി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ കാലാവസ്ഥാ വിവരങ്ങള്‍ വെബ്പേജില്‍ ലഭ്യമാകും. ഏഴ് ദിവസത്തെ സൂര്യോദയ സമയവും സൂര്യസ്തമയ സമയവും ഹിന്ദി ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാകും. ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങ്.

Eng­lish Summary:
Ram Tem­ple Con­se­cra­tion: Web page to pro­vide time­ly weath­er information

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.