22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
February 26, 2024
January 28, 2024
January 21, 2024
January 21, 2024
January 18, 2024
January 13, 2024
January 11, 2024
January 1, 2024
December 27, 2023

രാമക്ഷേത്ര ഉദ്ഘാടനം: യാത്രയുമായി വിഎച്ച്പി, ലക്ഷ്യം വര്‍ഗീയ കലാപം

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കം 
Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2023 10:31 pm

ലോക്‌സഭാ തെരഞ്ഞടുപ്പിനും രാമജന്മഭൂമി ക്ഷേത്ര ഉദ്ഘാടനത്തിനും മുന്നോടിയായി രാജ്യമാകെ യാത്ര നടത്താനൊരുങ്ങി തീവ്ര ഹൈന്ദവ സംഘടനകള്‍. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളും ചേരിതിരിവും സൃഷ്ടിച്ച് വീണ്ടും ഭരണത്തില്‍ തുടരാനുള്ള രഹസ്യ അജണ്ടയാണ് ആര്‍എസ്എസ് പിന്തുണയോടെ തീവ്ര ഹിന്ദു സംഘടനകള്‍ നടപ്പാക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
വിശ്വഹിന്ദു പരിഷത്തിന്റെ പ്രധാന ഉപവിഭാഗമായ ബജ്റംഗ് ദള്‍ രാജ്യവ്യാപകമായി ശൗര്യ യാത്ര നടത്താന്‍ തീരുമാനിച്ചു. ഹിന്ദു സന്ന്യാസിമാരെയും മഠാധിപതികളെയും ഉള്‍പ്പെടുത്തിയുള്ള രാജ്യവ്യാപക പദയാത്ര അടുത്തമാസം ആരംഭിക്കാനാണ് ബജ്റംഗ് ദള്‍ പദ്ധതിയിട്ടിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് യാത്രയും പദയാത്രയും നടത്തുന്നതെന്ന് സംഘടന വിശദമാക്കുന്നു. രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളെ ബന്ധപ്പെടുത്തുന്നതാണ് ശൗര്യയാത്രയെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
രാമക്ഷേത്രം അടുത്ത ജനുവരി 22 ന് ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചനകള്‍. ഇതിന് തൊട്ടുമുമ്പ് പൂര്‍ത്തിയാകും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിഎച്ച്പിയും രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റും ഉദ്ഘാടന ചടങ്ങിന്റെ അണിയറ പ്രവര്‍ത്തനത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗകര്യം അനുസരിച്ചായിരിക്കും അന്തിമ തീയതി പ്രഖ്യാപിക്കുക. പദയാത്രയും ശൗര്യയാത്രയും വഴി ജനങ്ങള്‍ക്ക് സന്ന്യാസിമാരെയും മഠാധിപതികളെയും നേരില്‍കാണനുള്ള അവസരമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.
യാത്ര വഴി ഹിന്ദു ഏകീകരണം സാധ്യമാക്കുക‑വീണ്ടും ഭരണത്തില്‍ തുടരുക എന്ന തന്ത്രമാണ് ആര്‍എസ്എസ് ആവിഷ്കരിച്ചിരിക്കുന്നത്. വര്‍ഗീയ ലഹളകള്‍ സൃഷ്ടിച്ചും ന്യുനപക്ഷ വേട്ട നടത്തിയും സമുഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വോട്ടുകള്‍ അനുകൂലമാക്കാനുള്ള ഗൂഡ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

Eng­lish sum­ma­ry; Ram Tem­ple Inau­gu­ra­tion: VHP with Yatra, Tar­gets Com­mu­nal Riots

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.