24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 21, 2024
November 20, 2024
November 17, 2024
November 11, 2024

രാമക്കൽമേട് കുറവന്‍ കുറത്തി ശില്പത്തിന് സമീപം തീപിടിത്തം

Janayugom Webdesk
നെടുങ്കണ്ടം
March 9, 2022 8:57 pm

രാമക്കൽമേട് വിനോദ സഞ്ചാര കേന്ദ്രത്തിനോട് ചേർന്ന് തീപിടിത്തം. വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽമേട് കുറവൻ കുറത്തി ശിൽപത്തിന് സമീപമാണ് കാട്ടുതീ പടർന്ന് പിടിച്ചത്. ഇന്നലെ ഉച്ചയോടെ തമിഴ്നാട് വനമേഖലയിലുണ്ടായ കാട്ടുതീയാണ് രാമക്കൽമേട് മല നിരകളിലേക്ക് വ്യാപിച്ചത് രാമക്കൽമേടിൽ ഇരുന്നൂറിലധികം വിനോദ സഞ്ചാരികൾതീപിടുത്തമുണ്ടായ .സമയത്ത് വിനോദ സഞ്ചാര കേന്ദത്തിൽ ഉണ്ടായിരുന്നു. ശിൽപത്തിന് 200 മീറ്റർ അടുത്തുവരെ എത്തിയ കാട്ടുതീ നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്സും ചേർന്ന് നിയന്ത്രണ വിധേയമാക്കി. ഡിടിപിസിയും ഫയർഫോഴ്സും ചേർന്ന് സഞ്ചാരികളെ നിയന്ത്രിച്ചതിനെ തുടർന്ന് വൻ അപകടമൊഴിവായി. മേഖലയൊന്നാകെ പുകപടലം വ്യാപിച്ചതും സഞ്ചാരികൾക്ക് അസ്വസ്ഥതയുണ്ടാക്കി. തീവ്രപരിശ്രമം നടത്തിയാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. സിവിൽ ഡിഫൻസ് അംഗങ്ങളായ അനിൽകുമാർ, അനന്തു, അശ്വതി, ജീപ്പ് ഡ്രൈവർമാരായ യൂനസ്, നൗഷാദ്, സീനിയർ ഫയർ റസ്ക്യൂ ഓഫിസർ , മാത്തുക്കുട്ടി, രാഹുൽ രാജ്, റെജിമോൻ എന്നിവരടങ്ങിയ സംഘമാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്.

Eng­lish Sum­ma­ry: Ramakkalme­du Kura­van Kurathi A fire broke out near the sculpture

You may like this video also

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.