രാജി വെയ്ക്കുന്നതായി രഞ്ജിത്ത് അറിയിച്ചതായി മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ രാജി സന്നദ്ധത രഞ്ജിത് ഇങ്ങോട്ട് അറിയിച്ചു.കത്ത് കിട്ടിയാലുടൻ രാജി അംഗീകരിക്കും. സർക്കാർ ആവശ്യപ്പെടാതെ തന്നെയായിരുന്നു രാജി. രാജിക്കത്ത് ഉടൻ അയക്കുമെന്നാണ് രഞ്ജിത്ത് അറിയിക്കുന്നത്.
മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകുന്നത് വേദനിപ്പിക്കുന്നുവെന്നും. അഞ്ചു സ്ത്രീകൾ ഉള്ള വീട്ടിലാണ് താമസിക്കുന്നതെന്നും സ്ത്രീപക്ഷമാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. വേട്ടക്കാർക്ക് ഒപ്പമല്ല സർക്കാർ. സർക്കാരിന് ആരെയും സംരക്ഷിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
പരാതി കിട്ടിയാലേ കേസെടുക്കുകയുള്ളൂ എന്ന് മന്ത്രി ആവർത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.