19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 11, 2024
April 27, 2024
January 18, 2024
October 28, 2023
September 28, 2023
July 24, 2023
June 27, 2023
June 24, 2023
May 25, 2023
May 22, 2023

സ്ത്രീയായിരുന്നെങ്കിലോ? രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ടിനെതിരെ നടി മിമി

Janayugom Webdesk
July 22, 2022 6:58 pm

റണ്‍വീര്‍ സിംഗിന്റെ പുതുപുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തില്‍ നഗ്നനായാണ് റണ്‍ബീര്‍ എത്തുന്നത്. ഫോട്ടോക്കള്‍ക്ക് ധാരാളം ലൈക്കും ലഭിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിനെതിരെ പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് നടി മിമി ചക്രബര്‍ത്തി. ആളുകള്‍ റണ്‍വീറിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ലൈക്കുകള്‍ നല്‍കുന്നു. എന്തുകൊണ്ട് സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് മാത്രം ഇന്റര്‍നെറ്റില്‍ മോശം കമന്റുകള്‍ ലഭിക്കുന്നത്. 

പുരുഷന്റെ നഗ്ന ഫോട്ടോയെ സൈബര്‍ കൂട്ടങ്ങള്‍ അക്രമിക്കാത്തതെന്ന് ചോദിക്കുകയാണ് ബംഗാളി നടിയും രാഷ്ട്രിയ പ്രവര്‍ത്തകയുമായ മിമി. തൊഴിലിന്റെ ഭാഗമായി റണ്‍വീറിനെ പോലെ സ്ത്രീകള്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്താല്‍ ആളുകള്‍ അവക്ക് നേരെ തിരിയാറുണ്ട്.അവരുടെ വീട് കത്തിക്കുകയും അവര്‍ക്കെതിരെ റാലികള്‍ സംഘടിപ്പിക്കുകയും, വധഭീഷണി മുഴക്കുകയും ചെയ്യാറില്ലേയെന്ന് ചോദിക്കുകയാണ് മിമി. 

എല്ലാവും തുല്യരാണ് എന്ന് പറയുന്നവരാണ് എന്നാല്‍ സ്ത്രീക്കെതിരെ പിന്നീട് ഇത്തരത്തില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി വരുന്നത്. പുരുഷന്മാരുടെ ഫോട്ടോഷൂട്ടുകള്‍ക്ക് നേരെ വലിയ തോതില്‍ ആളുകള്‍ പ്രതികരിക്കാറില്ല. ഇതിന് മുന്‍പ് മോഡലുകളായ മിലിന്മദ് സോമന്‍, മധു സപ്രേയും നഗ്ന ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. അവര്‍ക്കെതിരെ ആളുകള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കില്‍ അത് പിന്നീട് ചര്‍ച്ചചെയ്യപ്പട്ടിട്ടില്ലെന്ന് ട്വീറ്റിന് താഴെ കമന്റുകള്‍ വരുന്നു. 

Eng­lish Summary:ranveer singh naked pho­to­shoot sen­sa­tion­al in internet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.