23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

അർധരാത്രിയില്‍ വേട്ട, ഏഴ് വര്‍ഷത്തിനിടെ 30തോളം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ശിക്ഷ കാത്ത് പ്രതി

Janayugom Webdesk
ന്യൂഡൽഹി
May 10, 2023 3:47 pm

കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാംത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഡൽഹിയിൽ ജോലിക്കെത്തിയ ഉത്തർ പ്രദേശ് സ്വദേശി രവീന്ദ്ര കുമാർ ആണ് ഏഴ് വർഷത്തിനിടെ 30തോളം കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2015ലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിക്ക് ശിക്ഷ രണ്ടാഴ്ചക്കകം വിധിക്കും.

പതിനെട്ടാം വയസ്സിൽ ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽ നിന്നാണ് ജോലി തേടി രവീന്ദ്ര കുമാർ ഡൽഹിയിലെത്തിയത്. 2008 മുതല്‍ ഇയാള്‍ മയക്കുമരുന്നിനും അശ്ലീല വിഡിയോകൾക്കും അടിമയായി. പകൽ ജോലിക്ക് പോകുകയും വൈകീട്ട് മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്ന പ്രതി അർധരാത്രിയാണ് ചേരികളിലും നിർമാണ മേഖലകളിലും മറ്റും കിടക്കുന്ന കുട്ടികളെ തേടിയിറങ്ങിയിരുന്നത്. ഇങ്ങനെ 40 കിലോമീറ്റർ വരെ ചില ദിവസങ്ങളിൽ നടന്നിരുന്നതായി പൊലീസ് പറയുന്നു. ആറ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് ഇയാള്‍ തന്റെ ഇരകളാക്കിയിരുന്നത്. 

2015ൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാംത്സംഗം ചെയ്യുകയും കഴുത്തറുത്ത് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളുകയും ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒരേ സ്ഥലത്ത് ഇയാള്‍ കുറ്റകൃത്യം ആവർത്തിച്ചിരുന്നില്ലെന്നും, കുട്ടികളെ ജീവനോടെ വിട്ടാൽ പിടിയിലാകുമെന്ന് ഭയത്തിലാണ് കൊലപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry; rape and kill about 30 chil­dren in sev­en years; Accused await­ing sentence
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.