22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 30, 2024
November 30, 2024
November 29, 2024
November 16, 2024

വീണ്ടും ഞെട്ടിച്ച് യുപി: ബലാത്സംഗത്തിനിരയായി രണ്ട് പേര്‍ കൂടി മരിച്ചു

Janayugom Webdesk
ലഖ്നൗ
September 17, 2022 11:17 pm

ദളിത് സഹോദരിമാരെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിന് പിന്നാലെ വീണ്ടും രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശ്. ബദാവുന്‍ ജില്ലയില്‍ റയില്‍പ്പാളത്തില്‍നിന്നും 15 കാരിയുടെ മൃതദേഹം കണ്ടെത്തി. ലഖിംപൂര്‍ ഖേരിയില്‍ ബലാത്സംഗത്തിനിരയായ യുവതി ഇന്നലെ മരിച്ചു. ബെഹ്ത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാവിലെയാണ് റയില്‍പ്പാളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

ബലാത്സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നും പൊലീസ് ഇക്കാര്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു. ലഖിംപുര്‍ ഖേരിയില്‍ 20 വയസുള്ള യുവതിക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കുടുംബം പരാതി നല്‍കിയിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. അതേസമയം പെണ്‍കുട്ടിയുടെ മരണശേഷം പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. മേഖലയില്‍ വന്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിതൂക്കിയത്. ഈ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Eng­lish Sum­ma­ry: raped and mur­dered in Uttar Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.