15 April 2025, Tuesday
KSFE Galaxy Chits Banner 2

ആര്‍ബിഐയുടെ ഡിജിറ്റല്‍ റുപ്പീ വരുന്നു

Janayugom Webdesk
മുംബൈ
October 7, 2022 11:53 pm

പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ. പ്രത്യേക ഉപയോഗങ്ങള്‍ക്ക് വേണ്ടിയായിരിക്കും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) പുറത്തിറക്കുക.
ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, പേയ്‌മെന്റ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, കള്ളപ്പണം വെളുപ്പിക്കൽ പരിശോധിക്കുക എന്നിവയാണ് ഇതിനു പിന്നിലെ ലക്ഷ്യം.
ക്രിപ്‌റ്റോ കറൻസികൾക്ക് കൂടുതൽ പ്രചാരം വന്നതോടെ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനെകുറിച്ച് ആർബിഐ നിരവധി ചർച്ചകൾ നടത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രഖ്യാപനത്തില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും പ്രഖ്യാപിച്ചിരുന്നു.
ഡിജിറ്റൽ കറൻസികളെക്കുറിച്ച് ആർബിഐ വിശദീകരണക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ കറൻസിയുടെ ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, അപകടസാധ്യതകൾ എന്നിവയെല്ലാം ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. നിലവിലെ പേയ്മെന്റ് സംവിധാനങ്ങള്‍ക്ക് തടസം വരാത്ത രീതിയിലായിരിക്കും ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുക. 

Eng­lish Sum­ma­ry: RBI’s dig­i­tal rupee is coming

You may like this video also

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.