സംസ്ഥാനത്ത് വൈകുന്നേരങ്ങളില്‍ വീണ്ടും റെക്കോഡ് വൈദ്യുതി ഉപയോഗം. കഴിഞ്ഞ ദിവസം 4517 മെഗാവാട്ടാണ് രേഖപ്പെടുത്തിയത്. ഈ മാസം 14ന് രേഖപ്പെടുത്തിയ 4494 മെഗാവാട്ടിന്റെ റെക്കോഡാണ് മറികടന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 27ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടിന്റെ സർവകാല റെക്കോഡാണ് ഈ വർഷം മാർച്ചിൽ തന്നെ തുടർച്ചയായി തിരുത്തപ്പെടുന്നത്. ഈ വർഷം ഉപയോഗം 4700 മെഗാവാട്ട് വരെ ഉയരും എന്നാണ് പ്രതീക്ഷ.
എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോഡ് ഷെഡിങ്ങോ പവർകട്ടോ ഉണ്ടാകില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നത് മുന്നിൽകണ്ട് എപ്രിൽ, മേയ് മാസങ്ങളില്‍ വൈകിട്ട് ആറു മുതൽ 10 വരെയുള്ള (പീക് ടൈം) ആവശ്യത്തിന് ബാങ്കിങ് സംവിധാനത്തിലൂടെ 300, മീഡിയം കരാറിലൂടെ 270 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കിയിരുന്നു.
കൂടാതെ ഹ്രസ്വകാല കരാറിലൂടെ 200 മെഗാവാട്ടുകൂടി മേയിലേക്കായി വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
English Summary: Record electricity consumption in the state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.