23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 18, 2024
September 16, 2024
April 16, 2024
February 28, 2024
February 21, 2024
February 7, 2024
November 28, 2023
August 25, 2023

ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന സലീഷിന്റെ അപകട മരണത്തിലും ദിലീപിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍: അങ്കമാലി പൊലീസില്‍ ദിലീപിനെതിരെ പുതിയ പരാതി

Janayugom Webdesk
കൊച്ചി
January 31, 2022 1:53 pm

നടന്‍ ദീലിപിനെതിരെ പുതിയ ആരോപണങ്ങള്‍. സുഹൃത്തും ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്യുകയും ചെയ്തിരുന്ന സലീഷിന്റെ അപകട മരണത്തിലും ദിലീപിന് പങ്കുണ്ടെന്ന ആരോപണവുമായി സലീഷിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. സലീഷിന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി. ദിലീപിനെ കണ്ട് മടങ്ങുമ്പോഴാണ് സലീഷ് അപകടത്തില്‍പ്പെട്ടതെന്നാണ് സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. കൊച്ചി റൂറല്‍ പൊലീസിന് ലഭിച്ച പരാതി ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.
ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്നത് സലീഷായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കറുകുറ്റി സ്വദേശിയായ സലീഷ് 2020 ഓഗസ്റ്റ് മാസം ഒരു കാറപകടത്തിലാണ് മരിച്ചത്. കാറോടിക്കുന്നതിനിടെ സലീഷ് ഉറങ്ങിപ്പോയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നായിരുന്നു മുന്‍പ് അനുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടമരണമെന്ന് രേഖപ്പെടുത്തി കേസ് ക്ലോസ് ചെയ്യുകയായിരുന്നു. കേസിന്റെ തുടരന്വേഷണ സാധ്യത അറിയാന്‍ പൊലീസ് നിയമോപദേശം തേടിയേക്കും.
അതേസമയം വധശ്രമ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും, ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപ ഹര്‍ജിയിലും ഹൈക്കോടതിയില്‍ തുടര്‍വാദം നടക്കുകയാണ്. ദിലീപിന്റെ കൈവശമുള്ള 6 ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: Rel­a­tives say Dileep was involved in the acci­den­tal death of Sal­ish, who was ser­vic­ing his phones: Anga­maly police

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.