27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 21, 2025
March 19, 2025
March 17, 2025
March 9, 2025
March 1, 2025
February 25, 2025
January 29, 2025
January 28, 2025
January 27, 2025

ജയില്‍മോചനം; നളിനിയുടെയും രവിചന്ദ്രന്റെയും ഹര്‍ജി ഹൈക്കോടതി തള്ളി

Janayugom Webdesk
June 17, 2022 7:44 pm

ജയില്‍മോചനം ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

ഭരണഘടന ആർട്ടിക്കിൾ 142 പ്രകാരം പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ജസ്റ്റിസ് എൻ മാല എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചിന്റെതാണ് ഉത്തരവ്.

പേരറിവാളന്റേതിനു സമാനമായ സാഹചര്യമാണ് തങ്ങളുടേതെന്നും ഗവര്‍ണറുടെ അനുമതിയില്ലാതെ തന്നെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

പേരറിവാളനെ കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു മോചിപ്പിച്ചിരുന്നു. ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴു പ്രതികളെയും വിട്ടയയ്ക്കാന്‍ എഐഎഡിഎംകെ ഭരണകാലത്ത് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഇതില്‍ നടപടിയെടുത്തില്ല. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു.

മന്ത്രിസഭയുടെ ശുപാര്‍ശയില്‍ നടപടിയെടുക്കാന്‍ ഗവര്‍ണറോടു നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്, പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയകുമാര്‍, നളിനി എന്നിവരാണ് രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

Eng­lish summary;Release from prison; The High Court reject­ed the pleas of Nali­ni and Ravichandran

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.