കേരളത്തെ ഞെട്ടിച്ച നരബലി കേസിൽ റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്. അതിക്രൂരമായാണ് രണ്ടു സ്ത്രീകളേയും പ്രതികള്‍ കൊലപ്പെടുത്തിയതെന്നും മൃതദേഹം 56 കഷണങ്ങളാക്കിയാണ് മറവുചെയ്തതെന്നുമുള്ള വിവരങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്.ലൈംഗികവൃത്തിക്കായി വന്നാല്‍ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയില്‍വെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ പ്ലാസ്റ്റിക് കയര്‍കൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പത്മയെ മറ്റൊരു മുറിയില്‍ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാന്‍ നേരത്തെ എടുത്തുവെച്ച കുഴിയില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഷാഫി കോട്ടയത്തുനിന്ന് റോസ്ലിനെ ഇലന്തൂരിലെത്തിച്ചത്. കിടപ്പുമുറിയില്‍വെച്ച് നീലച്ചിത്രം ഷൂട്ട് ചെയ്യാനെന്ന വ്യാജേന വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ച് കൈകാലുകള്‍ ബന്ധിച്ച് റോസ്ലിനെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. ഇതിനുശേഷം ജീവനോടെയിരുന്ന റോസ്ലിന്റെ രഹസ്യഭാഗത്ത് ലൈല കത്തി കയറ്റിയശേഷം അതുവലിച്ചൂരി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഭഗവല്‍ സിങ്ങ് റോസ്ലിന്റെ മാറിടം അറുത്തുമാറ്റി പ്രത്യേകം സൂക്ഷിക്കുകയും ചെയ്തു. റോസ്‌ലിനെ കൊന്നശേഷം ശരീരഭാഗങ്ങൾ മുറിച്ചെടുത്ത് ഷാഫിക്ക് കറിവെച്ച് നൽകിയെന്നും ഇത് ഷാഫി കഴിച്ചെന്നുമാണ് ലൈയുടെ മൊഴി. ഇതിനുശേഷം മൂന്നുപ്രതികളും ചേര്‍ന്ന് മൃതദേഹത്തില്‍നിന്ന് കൈകളും കാലുകളും വെട്ടുകത്തികൊണ്ടും മൂര്‍ച്ചയുള്ള മറ്റൊരു കത്തികൊണ്ടും അറുത്തും വെട്ടിയും കഷണങ്ങളാക്കിയ ശേഷം പറമ്പിലെ കുഴിയില്‍ മറവുചെയ്യുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary:Remand report in human sacrifice case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.