22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 19, 2024
December 13, 2024
December 10, 2024
December 4, 2024
November 22, 2024
November 10, 2024
October 31, 2024
October 28, 2024

പ്രശസ്ത ചിന്തകനും ഗ്രന്ഥകാരനുമായ ടി ജി ജേക്കബ് അന്തരിച്ചു

Janayugom Webdesk
ഊട്ടി
December 25, 2022 2:03 pm

പ്രമുഖ ഇടതു ചിന്തകനും എഴുത്തുകാരനും ആയ ടി ജി ജേക്കബ് അന്തരിച്ചു. വർദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഊട്ടിയിൽ ആയിരുന്നു അന്ത്യം. 1951ൽ അടൂരിലാണ് ജനിച്ചത്. തിരുവനന്തപുരത്തും ഡൽഹിയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കി. 80 കളിൽ അദ്ദേഹം മാസ്സ്ലൈൻ എഡിറ്റർ ആയിരുന്നു. പിന്നീട് സംഘടനാപരമായ മാവോവാദം ഉപേക്ഷിച്ച ടി ജി ജേക്കബ് വികസനത്തിന്റെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട നിരവധി കൃതികൾ എഴുതി. 

ഒഡീസി പബ്ലിക്കേഷൻസ് എഡിറ്ററും നീലഗിരിയിലെ സൗത്ത് ഏഷ്യ സ്റ്റേഡി സെന്ററിലെ ഗവേഷകനും ആയിരുന്നു. ടി ജി ജേക്കബിന്റെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ വിമർശന ഗ്രന്ഥമായ ലെഫ്റ്റ് ടു റൈറ്റ് എന്ന ഇംഗ്ലീഷ് പുസ്തകം തേജസ്‌ ബുക്സ് ഇടത്തുനിന്ന് വലത്തോട്ട് ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ തകർച്ച എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. കോവളം വിനോദസഞ്ചാരത്തിന്റെ വിലാപകാവ്യങ്ങൾ’ (Tales of Tourism from Kovalam) എന്ന പുസ്തകവും തേജസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ബംഗാൾ സ്വദേശി പ്രാഞ്ജലി ബന്ധു(പി ബന്ധു). ആദ്യ ഭാര്യ ജമീല.

Eng­lish Summary:Renowned thinker and author TG Jacob passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.