ഉമിനിയിൽ വീണ്ടും പുലിയിറങ്ങി. ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. കഴിഞ്ഞ ദിവസം പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള മേഖലയാണിത്. നായ്ക്കളുടെ കുര കേട്ട് നോക്കിയ ഇൻഡോർ കോർട്ടിൻറെ വാച്ചർ ഗോപിയാണ് പുലിയെ കണ്ടത്. ഈ മേഖലയിൽ നിന്നും നായ്ക്കളുടെ തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസമാണ് ഉമിനിയിലെ ആളൊഴിഞ്ഞുകിടന്ന വീട്ടിൽ നിന്നും രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണിത്.
പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽവച്ച് അമ്മ പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. കൂടിന് സമീപമെത്തിയ അമ്മ പുലി ഒരു കുഞ്ഞുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ കുഞ്ഞിനെ അകമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അമ്മ പുലി ഇനി വരില്ലെന്ന നിഗമനത്തിൽ കൂട് മാറ്റാൻ വനംവകുപ്പ് തീരുമാനിച്ചിരിക്കെയാണ് വീണ്ടും പുലിയെ നാട്ടുകാർ കണ്ടത്.
english summary;reported leopard presence again in Umini
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.