
ഈവര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ ഓപ്പറേഷന് സിന്ദൂര്‍ സൈനിക നടപടിക്കിടെ പക് വ്യോമാക്രമണം നിഷ്പ്രഭമാക്കി രാജ്യത്തെ സംരക്ഷിച്ച എസ്-400 വ്യോമ പ്രതിരോധ സംവിധാനം പ്രദര്‍ശിപ്പിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ടാബ്ലോയിലാണ് എസ്-400 പ്രദര്ശിപ്പിക്കുകയെന്ന് എയര്‍ കമ്മഡോര്‍ മനീഷ് സഭര്‍വാള്‍ അറിയിച്ചു. ഓപ്പറേഷന് സിന്ദൂറിനിടെ പാക് വ്യോമ താവളം തകര്‍ത്ത എസ്യു-30 യുദ്ധവിമാനം ബ്രഹ്മോസ് മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ പ്രതീകാത്മക പ്രദര്‍ശനവും ടാബ്ലോയില്‍ പ്രദര്‍ശിപ്പിക്കും. എസ്യു-30 ഉപയോഗിച്ച് ബ്രഹ്മോസ് മിസൈല്‍ പ്രതീകാത്മകമായി വിക്ഷേപിക്കും. ഇത് പാകിസ്ഥാന് വ്യോമ താവളത്തിലൊന്ന് നശിപ്പിച്ചത് ഉള്‍പ്പെടയുള്ള എല്ല പ്രധാന ഘടകങ്ങളും വെളിപ്പെടുത്തും.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ശ്രേണിയില്‍ ഒരു പാക് യുദ്ധവിമാനം വെടിവെച്ചിട്ട എസ്-400 വ്യോമപ്രതിരോധ ഘടകങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ത്തവ്യ പഥില്‍ നടക്കുന്ന പ്രദര്‍ശനത്തിലെ ഒരുഭാഗത്ത് ഓപ്പറേഷന് സിന്ദൂറില്‍ നിര്‍ണായകമായി മാറിയ മാരക സൈനിക ആയുധങ്ങളവും പ്രദര്‍ശിപ്പിക്കുക. മറുവശത്ത് ശത്രുപക്ഷത്തിന്റെ അടിസ്ഥാന സൗകര്യ നാശം ചിത്രീകരിക്കും.
17 സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 30 ടാബ്ലോകള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും. ഈവര്‍ഷത്തെ പരേഡിന് നാലാംതവണയും ലെഫ്റ്റനന്റ് ജനറല്‍ ഭവ്നീഷ് കുമാര്‍ നേതൃത്വം നല്‍കും. 6,050 ഓളം സൈനികര്‍ പരേഡിന്റെ ഭാഗമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.