27 April 2024, Saturday

Related news

January 30, 2024
January 28, 2024
January 27, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024

സെക്കുലറും സോഷ്യലിസ്റ്റുമില്ല; റിപ്പബ്ളിക് ദിനത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ ആമുഖം

Janayugom Webdesk
ന്യൂഡല്‍ഹി
January 26, 2024 4:09 pm

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ my gov പ്ലാറ്റ് ഫോമിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഭരണഘടനാ ആഭിമുഖ്യത്തില്‍ സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഇല്ല. പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ സേവനങ്ങൾ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് Mygov. ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഭരണഘടനയുടെ യഥാർത്ഥ ആമുഖം വീണ്ടും സന്ദർശിക്കാം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

പുതിയ ഇന്ത്യ ഈ അടിസ്ഥാന തത്വങ്ങളെ എത്രത്തോളം പ്രതിധ്യനിപ്പിക്കുന്നു എന്നും പോസ്റ്റിൽ ചോദിക്കുന്നുണ്ട്. ഇന്ത്യ അതിന്റെ വേരുകളിൽ ഉറച്ചുനിന്നുകൊണ്ട് ഇന്ത്യ എങ്ങനെയാണ് പരിണമിച്ചതെന്ന് നോക്കാമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.സോഷ്യലിസ്റ്റും സെക്കുലറും ഒഴികെ ഭരണഘടനയിലെ സോവറീൻ, ഡെമോക്രാറ്റിക്, റിപ്പബ്ലിക് എന്നീ വാക്കുകളും അവയ്ക്ക് കീഴിൽ ബിജെപി സർക്കാർ എന്തെല്ലാം നേടി എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

പുതിയ ഇന്ത്യയിലെ പരമാധികാരത്തിൽ പ്രതിരോധ മേഖലയിൽ കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന നേട്ടങ്ങൾ നിരത്തിയിട്ടുണ്ട്. ജനാധിപത്യത്തിൽ സ്ത്രീകൾക്ക് 33 ശതമാനം രാഷ്ട്രീയ പ്രാധാന്യം ഉറപ്പാക്കിയെന്നും34ലക്ഷംകോടിരൂപബാങ്ക്അക്കൗണ്ടുകളിലേക്ക്കൈമാറിയെന്നുംഅവകാശപ്പെടുന്നുണ്ട്.റിപ്പബ്ലിക്കിന് കീഴിൽ പുതിയ പാർലമെന്റ് രാജ്യത്തിനായി തുറന്നുകൊടുത്ത കാര്യമാണ് അവകാശപ്പെടുന്നത്. അതേസമയം ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുകയും സ്ഥിരമായ സമാധാനം ഉറപ്പുവരുത്തുകയും ചെയ്തതായി പറയുന്നു.

മണിപ്പൂരിൽ ഇപ്പോഴും കർഫ്യൂ തുടരുന്ന സാഹചര്യത്തിലാണ് വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ സമാധാനം നിലനിർത്തിയെന്ന് കേന്ദ്രം അവകാശപ്പെടുന്നത്.ഇതാദ്യമായല്ല കേന്ദ്രസർക്കാർ ഭരണഘടനയിൽ നിന്ന് സെക്കുലറും സോഷ്യലിസ്റ്റും ഒഴിവാക്കുന്നത്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടന വേളയിൽ എംപിമാർക്ക് വിതരണം ചെയ്ത ഭരണഘടനയുടെ കോപ്പിയിലും സെക്കുലറും സോഷ്യലിസ്റ്റും ഉണ്ടായിരുന്നില്ല.

Eng­lish Summary:
Nei­ther sec­u­lar nor social­ist; Con­sti­tu­tion Pre­am­ble by Cen­tral Govt on Social Media on Repub­lic Day

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.