15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 5, 2024
January 23, 2023
January 17, 2023
September 20, 2022
September 18, 2022
July 15, 2022
June 11, 2022
June 4, 2022
June 3, 2022
May 25, 2022

കരുതല്‍ ഡോസ് വാക്സിനേഷന്‍ നാളെ മുതല്‍: ബുക്കിങ് ഇന്ന് ആരംഭിക്കും, എങ്ങനെ ബുക്ക് ചെയ്യാം

Janayugom Webdesk
തിരുവനന്തപുരം
January 9, 2022 9:10 am

സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.

കരുതല്‍ ഡോസിനായുള്ള ബുക്കിങ് ഇന്ന് മുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിങ് വഴിയും കരുതല്‍ ഡോസ് വാക്സിനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

എങ്ങനെ കരുതല്‍ ഡോസ് ബുക്ക് ചെയ്യാം?

  • കരുതല്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല
  • ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക
  • നേരത്തെ രണ്ട് ഡോസ് വാക്സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
  • രണ്ട് ഡോസ് വാക്സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക
  • അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാം.

Eng­lish Sum­ma­ry: Reserve dosage vac­ci­na­tion from tomor­row: Book­ing starts today, how to book

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.