29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 19, 2025
March 17, 2025
March 17, 2025
March 16, 2025
March 14, 2025
March 5, 2025
February 19, 2025
February 17, 2025
February 16, 2025

വിസിമാരുടെ രാജി: ഗവർണർക്കെതിരെ ഇന്നും നാളെയും പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഇ പി ജയരാജൻ

Janayugom Webdesk
തിരുവനന്തപുരം
October 25, 2022 10:38 am

ഒന്‍പത് വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജി സമര്‍പ്പിക്കാനാവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനായി ഒക്‌ടോബര്‍ 25, 26 തീയ്യതികളില്‍ സംസ്ഥാനത്തെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വലിയ കുതിപ്പിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്‌. ചഅഅഇന്റെ പരിശോധനയില്‍ കേരളത്തിന്റെ സര്‍വ്വകലാശാലകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മികച്ച അംഗീകാരമാണ്‌ ലഭിച്ചത്‌. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൂന്ന്‌ കമ്മീഷനുകള്‍ നിയോഗിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ വൈസ്‌ ചാന്‍സിലര്‍മാരോട്‌ ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ട ശക്തമായി പ്രതിരോധിക്കുകയും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ കേരളം മുന്നോട്ടുപോകുകയാണ്‌. ഇതിനെ തടയിടാന്‍ ആര്‍എസ്‌എസ്‌ നല്‍കുന്ന തിട്ടൂരങ്ങള്‍ക്കനുസരിച്ച്‌ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ട്‌.ഗവര്‍ണര്‍ ഇല്ലാത്ത അധികാരമുപയോഗിച്ച്‌ സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ നടപ്പിലാക്കുന്നത്‌ അനുവദിക്കാനാകില്ല. അത്‌ പ്രതിരോധിക്കുന്നതിനായ്‌ വിശാലമായ ജനകീയ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇ പി ജയരാജൻ പ്രസ്‌താവനയില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Res­ig­na­tion of VCs: EP Jayara­jan declared protest against Gov­er­nor today and tomorrow

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.